ദീപാവലി ബോണസ് നൽകിയില്ല, പ്രതികാരം തീർത്തത് ടോൾഗേറ്റ് തുറന്ന്; കേന്ദ്രത്തിന് ലക്ഷങ്ങളുടെ നഷ്ടം

ആഗ്ര ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസയിലെ ജീവനക്കാരാണ് ബോണസ് ലഭിക്കാത്തതിന്റെ പേരിൽ ടോൾപ്ലാസ തുറന്നു കൊടുത്തത്. ആയിരക്കണക്കിന് വാഹനങ്ങളാണ് ടോൾ അടയ്ക്കാതെ അതുവഴി കടന്നുപോയത്. ഇതുമൂലം ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കേന്ദ്രത്തിന് ഉണ്ടായത്.
ആഗ്രയ്ക്കും ലഖ്‌നൗവിനും ഇടയിൽ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ എക്‌സ്‌പ്രസ്‌വേ ഉത്തർപ്രദേശിന്റെ ഒരു പ്രധാന ടോൾഗേറ്റ് ആണ്. യമുന എക്‌സ്‌പ്രസ്‌വേ വഴി ഡൽഹിയിലേക്കും ദേശീയ തലസ്ഥാന മേഖലയിലേക്കും ഇത് ബന്ധിപ്പിക്കുന്നു. ശ്രീ സായ്, ദാതർ കമ്പനികളിലെ ജീവനക്കാരാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒരു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇതുവരെ ബോൺസൊന്നും നൽകിയിട്ടില്ല. കൃത്യസമയത്ത് ശമ്പളം പോലും ലഭിക്കുന്നില്ല. കമ്പനി ഇപ്പോൾ ജീവനക്കാരെ മാറ്റാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ടുകളിൽ ബോണസ് ക്രെഡിറ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും ഒന്നും ലഭിച്ചില്ല.
തുടർന്നാണ് പ്രതിഷേധവുമായി ഇവർ രംഗത്തെത്തിയതെന്നും ജീവനക്കാർ പറഞ്ഞു. ഉദ്യോഗസ്ഥർ ബോണസ് നൽകുമെന്ന് ഉറപ്പു പറഞ്ഞതോടെയാണ് 10 മണിക്കൂർ നീണ്ടുനിന്ന കുത്തിയിരിപ്പ് സമരം ഇവർ അവസാനിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here