ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കുറ്റം സമ്മതിച്ച് മുൻ ജീവനക്കാർ; പണം പങ്കിട്ടെടുത്തു.. വാങ്ങിക്കൂട്ടിയത് സ്വർണവും വാഹനവും

നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ജീവനക്കാർ കുറ്റം സമ്മതിച്ചു. ജീവനക്കാരെ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സ്വന്തം ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ഇവർ സമ്മതിക്കുന്നത്. നിലവിൽ 40 ലക്ഷത്തിന്റെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

തട്ടിയെടുത്ത പണം എല്ലാവരും ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് സ്വർണവും സ്കൂട്ടറും വാങ്ങിയെന്നാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. എല്ലാം പിടിച്ചെടുക്കുമെന്നും പോലീസ് പറഞ്ഞു. രണ്ടാം പ്രതിയായ രാധയുടെ സ്കൂട്ടർ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കേസിലെ പ്രതികളായ വിനീത, രാധാകുമാരി എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി കീഴടങ്ങിയിരുന്നു. കടയിൽ വരുന്ന ആളുകളിൽ നിന്ന് സ്വന്തം ക്യൂ ആർ കോഡ് ഉപയോഗിച്ച് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. പോലീസിന്റെ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളും കണ്ടെത്തിയിരുന്നു. പ്രതികളുടെ ബാങ്ക് രേഖകൾ ഉൾപ്പെടെയാണ് കോടതിയിൽ ഹാജരാക്കിയത്.

പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി അന്വേഷണസംഘത്തിന് മുൻപാകെ ഹാജരാകാൻ നിർദ്ദേശിച്ചത്. എന്നാൽ രണ്ട് പ്രതികൾ മാത്രമാണ് ഹാജരായത്. മറ്റൊരു പ്രതിയായ ദിവ്യ ഇതുവരെയും ഹാജരായിട്ടില്ല. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top