ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ തട്ടിച്ചത് 66 ലക്ഷം; ആഡംബര ജീവിതം; കുറ്റപത്രം തയ്യാര്‍

നടനും ബിജെപി നേതാവുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിച്ച കേസില്‍ കുറ്റപത്രം തയാര്‍. 66 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സ്ഥാപനത്തിലെ മൂന്ന് ജിവനക്കാരികളെ കൂടാതെ ഒരു ജീവനക്കാരിയുടെ ഭര്‍ത്താവും പ്രതിയാണ്.

ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് പ്രതികള്‍. തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതത്തിനാണ് പ്രതികള്‍ ചിലവഴിച്ചത്. സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം ക്യുആര്‍ കോഡ് നല്‍കിയാണ് ഇപഭോക്താക്കളില്‍ നിന്നും പണം വാങ്ങിയിരുന്നത്. ഇത്തരത്തില്‍ ഒരു ദിവസം രണ്ടു ലക്ഷം രൂപയുടെ വരെ തട്ടിപ്പ് നടത്തി. രണ്ടു വര്‍ഷം കൊണ്ടാണ് ഇത്രയും തുക തട്ടിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇവര്‍ തട്ടിപ്പ് നടത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. കൂടാതെ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ വാങ്ങിയ വാഹനങ്ങള്‍ സ്വര്‍ണാഭരണങ്ങള്‍ എന്നിവയും കണ്ടെത്തി.

തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാരികള്‍ കൃഷ്ണകുമാറിന് എതിരെ പരാതി നല്‍കിയിരുന്നു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top