ആർഎസ്എസ് വേഷത്തിൽ വിജയ്; കരൂർ ദുരന്തം മറന്നോ? ആരോപണങ്ങളുമായി ഡിഎംകെ

നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ ഐടി വിഭാഗം. ചോരപ്പാടുകളുള്ള ആർഎസ്എസ് ഗണവേഷത്തിൽ വിജയിയെ അവതരിപ്പിച്ചുകൊണ്ടുള്ള ഗ്രാഫിക്സ് ചിത്രമാണ് ഡിഎംകെ ഐടി വിഭാഗം തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചത്. കരൂർ ദുരന്തത്തിലെ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വിമർശനം.

ചിത്രത്തിൽ ആർഎസ്എസ് യൂണിഫോമിനോട് സാമ്യമുള്ള വേഷമാണ് വിജയ് ധരിച്ചിരിക്കുന്നത്. പുറം തിരിഞ്ഞുനിൽക്കുന്ന വിജയ് ടിവികെ പതാകയുടെ നിറമുള്ള ഷാൾ അണിഞ്ഞിട്ടുണ്ട്. ഷർട്ടിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും.

കരൂർ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് ദുരന്തഭൂമിയിൽ സന്ദർശനം നടത്താത്തതിനെ ഡിഎംകെ പരിഹസിച്ചു. തിരക്കഥ ശരിയായില്ലേ? എന്നും അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളത്? എന്നും ഡിഎംകെ ചോദ്യങ്ങൾ ഉയർത്തുന്നു. കൂടാതെ, പബ്ലിസിറ്റിക്കു വേണ്ടി ആളെക്കൂട്ടി അപകടമുണ്ടാക്കി എന്നും ഡിഎംകെ ആരോപിച്ചു. രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷം വിജയിക്ക് എതിരെ ഡിഎംകെ ഇത്രയും കടുത്ത ഭാഷയിൽ വിമർശനം ഉയർത്തുന്നത് ഇതാദ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top