ദളിത് യുവാവിനെ കൊണ്ട് മുട്ടുകുത്തിച്ച് ഡിഎംകെ കൗൺസിലർ; കേസെടുത്ത് പൊലീസ്

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നുള്ള ദളിത് മുനിസിപ്പൽ ഉദ്യോഗസ്ഥനെയാണ് ഡിഎംകെ കൗൺസിലറുടെ മുന്നിൽ മുട്ട് കുത്താൻ ആവശ്യപെട്ടത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് ഇത് വഴി വച്ചത്. അപമാനിക്കപ്പെട്ടതായി ആരോപിച്ച് ഉദ്യോഗസ്ഥൻ പൊലീസിൽ പരാതി നൽകി.
ജൂനിയർ അസിസ്റ്റന്റ് മുനിയപ്പൻ എന്നയാളാണ് വനിതാ കൗൺസിലർ രമ്യയുടെ കാലിൽ വീഴുന്നത്. മറ്റ് ചിലരോടൊപ്പം ചർച്ചയിൽ ഇരുന്ന വേളയിലായിരുന്നു സംഭവം. രമ്യ അതിനെ എതിർക്കുന്നതും വീഡിയോയിൽ കാണാം. കാലിൽ വീണത് സ്വമേധയാണെന്നാണ് ഇയാൾ ആദ്യം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്.
എന്നാൽ പിന്നീട് അത് മാറ്റി പറയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് രമ്യയ്ക്കും മറ്റ് ചിലർക്കുമെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്തു. എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here