ഹിന്ദി നിരോധനം അഭ്യൂഹം മാത്രം; നിയമസഭയിൽ ബിൽ ഇല്ല; പക്ഷെ തെരുവിൽ പ്രതിഷേധം

തമിഴ്നാട്ടിൽ ‘ഹിന്ദി വിരുദ്ധ ബിൽ’ കൊണ്ടുവരാൻ ഡി.എം.കെ സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ വ്യാജം. ഹിന്ദി നിരോധനം പ്രാബല്യത്തിൽ വരാൻ പോകുന്നു എന്ന വാർത്ത സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് ഉയർത്തിയിരുന്നു . എന്നാൽ, മണിക്കൂറുകൾക്കകം ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഡി.എം.കെ നേതൃത്വം രംഗത്തെത്തി. ഔദ്യോഗിക നിഷേധം വന്നിട്ടും, ഡി.എം.കെ പ്രവർത്തകർ ഹിന്ദി അക്ഷരങ്ങൾ കത്തിച്ച് പ്രതിഷേധിച്ചത് വിവാദത്തിന് പുതിയ മാനം നൽകി.

സംസ്ഥാനത്ത് പൊതു പരസ്യ ബോർഡുകളിലും ചലച്ചിത്രങ്ങളിലും ഹിന്ദി ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന ബിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം ചേരുക കൂടി ചെയ്തതോടെ ഈ അഭ്യൂഹം ശക്തമായി. ദേശിയ മാധ്യമങ്ങൾ ഉൾപ്പടെ തമിഴ്നാട്ടിൽ ഹിന്ദി നിരോധന ബില്‍ വരാൻ പോകുന്നു എന്ന വാർത്തകൾ പുറത്ത് വിട്ടു.

Also Read : ‘ഭരണഘടനയും ദേശീയഗാനവും അപമാനിക്കപ്പെട്ടു’; ഇതാദ്യമല്ല സ്റ്റാലിൻ സർക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോകുന്നത്

എന്നാൽ ഈ വിവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സംസ്ഥാന സർക്കാരിൻ്റെ ടി എൻ ഫാക്ട്ചെക്ക് വിഭാഗം ഔദ്യോഗിക പ്രസ്താവനയിറക്കി. ഹിന്ദി വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണ്, അത്തരമൊരു ബില്ലിനായുള്ള നിർദ്ദേശം നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ ലഭിച്ചിട്ടില്ല,” ഫാക്ട്ചെക്ക് വിഭാഗം വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിക്കും ഡി.എം.കെ. മുതിരില്ലെന്ന് പാർട്ടി വക്താവ് ഇളങ്കോവനും പ്രതികരിച്ചു.

Also Read : ഇളയ ദളപതി ജനങ്ങൾക്കിടയിലേക്ക്; വിജയ് സ്റ്റാലിന് വെല്ലുവിളിയോ?

ബിൽ വാർത്തകൾ ഔദ്യോഗികമായി നിഷേധിക്കപ്പെട്ടുവെങ്കിലും, പൊള്ളാച്ചി ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഡി.എം.കെ. പ്രവർത്തകരും അനുബന്ധ സംഘടനകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പ്ലക്കാർഡുകളിൽ എഴുതിയ ഹിന്ദി അക്ഷരങ്ങൾ കത്തിച്ചുകൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്. “കേന്ദ്രസർക്കാർ വിദ്യാഭ്യാസ ഫണ്ടുകൾ തടഞ്ഞുവെച്ചുകൊണ്ട് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. തമിഴിനെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാടിന് ഞങ്ങൾ പിന്തുണ നൽകുന്നു,” ഡി.എം.കെ. പ്രാദേശിക സെക്രട്ടറി നവനീത കൃഷ്ണൻ പറഞ്ഞു.

അഭ്യൂഹങ്ങൾ ഉടലെടുത്തതോടെ ബി.ജെ.പി. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഡി.എം.കെ. സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തുമെന്നും ഹിന്ദി കൊളോണിയലിസത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ പ്രസ്താവിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top