സിസ്റ്റത്തിന്റെ ഭീകരത; ഡോ: ഹാരിസിനെ കള്ളനാക്കാന്‍ ശ്രമം; സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് അരിഞ്ഞ് വീഴ്ത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഡോ: ഹാരിസ് ചിറയ്ക്കലിന് എതിരെ നടപടി ഉറപ്പ്. പൊതുജനങ്ങളില്‍ നിന്നും വലിയ പിന്തുണ ഉണ്ടെന്ന് മനസിലാക്കി ആദ്യം ഹാരിസിനെ പിന്തുണച്ച സര്‍ക്കാരും ആരോഗ്യമന്ത്രി വീണ ജോര്‍ജും അവസരമുണ്ടാക്കി ഹാരിസിനെ കൈകാര്യം ചെയ്യാനുള്ള നീക്കങ്ങളിലാണ്. കള്ളനായി ചിത്രീകരിച്ച് അപമാനിക്കാണ് നീക്കങ്ങള്‍ നടക്കുന്നത്.

മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ വച്ച സമിതി പഠിച്ചതും റിപ്പോര്‍ട്ടായി നല്‍കിയതുമെല്ലാം വിഷയം ഉന്നയിച്ച ഡോ:ഹാരിസിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നായിരുന്നു. മരുന്ന് ക്ഷാമമോ ശസ്ത്രക്രീയ ഉപകരണങ്ങളുടെ കുറവോ ഈ സമിതി കണ്ടില്ല. പകരം കണ്ടത് യൂറോളജി വിഭാഗത്തിലെ മോര്‍സിലോസ്‌കോപ്പ് എന്ന ഉപകരണം കാണാതായി എന്നാണ്. ആരോഗ്യമന്ത്രി ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. ഡോ: ഹാരിസിനെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പോള്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറേ വ്യക്തമായിരുന്നു.

ന്യാറോളജി വിഭാഗം മേധാവിയായ ഡോ: ഹാരിസിന്റെ ഓഫീസ് മുറി അദ്ദേഹം അവധിയില്‍ ഇരിക്കുമ്പോള്‍ പരിശോധിച്ച ശേഷം മറ്റൊരു പൂട്ടിട്ട് പൂട്ടി. ഇത് തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഡോ: ഹാരിസ് ആരോപിച്ചതോടെ വലിയൊരു തിരക്കഥയുമായി പ്രിന്‍സിപ്പിലും സൂപ്രണ്ടും രംഗത്ത് എത്തി.

ഡോ : ഹാരിസിന്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമാണ്. മുറിയില്‍ ഒരു ഉപകരണം ഉണ്ട്. എന്നാല്‍ അത് കാണാതായ മോര്‍സിലോസ്‌കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. ഡിഎംഇ അടക്കമുള്ളവരും പരിശോധനയില്‍ ഉണ്ടായിരുന്നു. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല. ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ കാണാത്ത ഒരു ബോക്‌സ് രണ്ടാം ദിവസത്തെ പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത്. ഇത് സുരക്ഷയുടെ ഭാഗമായാണ്. സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ മുറിയിലേക്ക് കയറുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നും പറഞ്ഞ് ഹാരിസിനെ സംശയനിഴലില്‍ ആക്കി സഹപ്രവര്‍ത്തകര്‍.

എന്നാല്‍ അപ്പോഴും നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. അവധിയിലുള്ള ഡോക്ടറുടെ മുറി പരിശോധിച്ചപ്പോള്‍ എന്തുകൊണ്ട് അറിയിച്ചില്ല, നാളെ അവധി കഴിഞ്ഞ് ജോയിന്‍ ചെയ്യുന്ന ഡോ: ഹാരിസിന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നില്ല, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ല. ചുരുക്കത്തില്‍ ഡോ: ഹാരിസിനെ കള്ളനാക്കി കൈകാര്യം ചെയ്യും. ഇതിന് സഹപ്രവര്‍ത്തകരെ തന്നെ ഉപയോഗിക്കുയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top