‘ഒരക്ഷരം വായിക്കാൻ കഴിയുന്നില്ല’; ഡോക്ടറുടെ കൈയ്യക്ഷരത്തെ വിമർശിച്ച് കോടതി

ഡിജിറ്റൽ പ്രിസ്ക്രിപ്ഷനുകളിലേക്ക് പല ആശുപത്രികളും മാറിയെങ്കിലും ഇപ്പോഴും ചില സ്ഥലങ്ങളിൽ ഡോക്ടർമാർ എഴുതി തന്നെയാണ് പ്രിസ്ക്രിപ്ഷൻ നൽകുന്നത്. അങ്ങനെ എഴുതിയ ഡോക്ടറുടെ കൈയ്യക്ഷരമാണ് ഇപ്പോൾ കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്.

ശക്തവും വായിക്കാൻ കഴിയുന്നതുമായ മെഡിക്കൽ പ്രിസ്ക്രിപ്ഷനുകൾ രോഗികൾക്ക് ലഭിക്കാൻ അർഹതയുണ്ടെന്നാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ശക്തമായ നിർദ്ദേശത്തിൽ വിധിച്ചത്. ഡോക്ടറുടെ കൈയ്യക്ഷരത്തിൽ ഉള്ളത് രോഗിയുടെ ജീവിതമാണെന്നാണ് കോടതി പറഞ്ഞത്.

ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രശ്നം ഉയർന്നുവന്നത്. മെഡിക്കോ ലീഗൽ റിപ്പോർട്ട് പരിശോധിക്കുമ്പോഴാണ് ജസ്റ്റിസ് ജസ്ബർപ്രീത് സിംഗ് പുരി വിമർശനം ഉന്നയിച്ചത്. ഒരു വാക്ക് പോലും വായിക്കാൻ കഴിയുന്നില്ല, ഇത് വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രോഗിക്ക് അവരുടെ മെഡിക്കൽ റിപ്പോർട്ട് വായിക്കാൻ അർഹതയുണ്ടെന്നാണ് കോടതി പറഞ്ഞത്. മോശം കൈയ്യക്ഷരം അവരുടെ ജീവന് തന്നെ ഭീഷണിയാകും. അതിനാൽ ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ സംവിധാനം നിലവിൽ വരുന്നതുവരെ കൈകൊണ്ട് എഴുത്തുന്ന എല്ലാ പ്രിസ്ക്രിപ്ഷനുകളും വലുതായും വ്യക്തവുമായ അക്ഷരങ്ങളിൽ എഴുതണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

മെഡിക്കൽ പഠന കാലത്ത് തന്നെ ഇത് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം. രണ്ട് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇതിനോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പിന്തുണച്ചു. എന്നാൽ തിരക്കുള്ള ഡോക്ടർക്ക് ഇത് എത്രമാത്രം പ്രാവർത്തികമാക്കാൻ കഴിയുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top