നായയുടെ പേരിൽ ആധാർ കാർഡ് പുറത്തിറങ്ങി; അച്ഛന്റെ പേരും വിലാസവുമുൾപ്പടെ എല്ലാ വിവരങ്ങളും

മധ്യപ്രദേശിൽ നായയുടെ പേരിൽ ആധാർ കാർഡ്. ഗ്വാളിയോറിലെ ദാബ്രയിലാണ് വിചിത്ര സംഭവം നടന്നത്. ജനനത്തീയതി, പിതാവിന്റെ പേര്, കൂടാതെ വിലാസം ഉൾപ്പെടെ ഉള്ള ആധാർ കാർഡ് ആണ് പുറത്തിറങ്ങിയത്.
ടോമി ജയ്‌സ്വാൾ എന്നാണ് നായയുടെ പേര്. അച്ഛന്റെ പേര് കൈലാസ് ജയ്‌സ്വാൾ, ജനിച്ചത് 2010 ഡിസംബർ 25ന്. ഇങ്ങനെയുള്ള കൃത്യവും വ്യക്തവുമായ ഒരു ആധാർ കാർഡാണ് ടോമി ജയ്‌സ്വാൾ എന്ന നായയുടെ പേരിൽ ഇറങ്ങിയത്. എന്നാൽ, സംഭവം വൈറലായതോടെ ആധാർ കാർഡ് വ്യാജം എന്ന് അധികൃതർ വ്യതമാക്കി. സംഭവത്തിന് പിന്നാലെ തന്നെ കളക്ടർ ഉദ്യോഗസ്ഥർക്ക് പോർട്ടൽ പരിശോധിക്കാൻ നിർദ്ദേശം നൽകി. തുടർന്നുള്ള പരിശോധനയിലാണ് ആധാർ വ്യാജമെന്ന് കണ്ടെത്തിയത്. പിന്നീട് നായയുടെ ആധാർ കാർഡ് അസാധുവാക്കി.
ഇത്തരത്തിലുള്ള വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കളക്ടർ രുചിക ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നായയുടെ ആധാർ കാർഡ് അസാധുവാക്കിയെങ്കിലും ഇതുപോലുള്ള കൃത്യമായ ആധാർ കാർഡുകൾ വേറെയും നിർമ്മിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുണ്ട്. ഇങ്ങനെയുള്ള ആധാർ കാർഡുകൾ നിർമ്മിക്കുന്നതിൽ എന്തെങ്കിലും ഗൂഢലക്ഷ്യങ്ങൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here