പൗരത്വത്തിന് വിലയിട്ട് ട്രംപ്; 10 ലക്ഷം ഡോളറുണ്ടെങ്കിൽ അമേരിക്കൻ പൗരനാകാം

അമേരിക്കൻ പൗരത്വത്തിലേക്ക് പുതിയ പാത തുറന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ 10 ലക്ഷം ഡോളർ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് അമേരിക്കയിൽ നിയമപരമായ സ്ഥിരതാമസവും തുടർന്ന് പൗരത്വവും വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.

ബുധനാഴ്ച വൈറ്റ് ഹൗസിൽ വച്ച് പ്രമുഖരായ ബിസിനസ് നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്. അപേക്ഷകൾ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക വെബ്‌സൈറ്റും ഇതോടൊപ്പം പ്രവർത്തനമാരംഭിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി 1990-ൽ ആരംഭിച്ച ഇ ബി-5 വിസ പദ്ധതിക്ക് പകരമായാണ് ട്രംപിൻ്റെ ‘ഗോൾഡ് കാർഡ്’ നിലവിൽ വരുന്നത്.

Also Read : താരിഫ് ഭീഷണിയുമായി ട്രംപ് വീണ്ടും; അയ്യോ വേണ്ടെന്ന് അമേരിക്കക്കാർ

സ്ഥിരതാമസ പദവിക്കായി അപേക്ഷിക്കുന്നവർ 10 ലക്ഷം ഡോളർ നിക്ഷേപം നടത്തണം. ഈ പദ്ധതി വഴി സമാഹരിക്കുന്ന കോടിക്കണക്കിന് ഡോളർ തുക സർക്കാരിൻ്റെ ട്രഷറി വകുപ്പിൽ എത്തുമെന്നും, ഇത് രാജ്യത്തിന് ഗുണകരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. ട്രംപിൻ്റെ അഭിപ്രായത്തിൽ, ‘ഗോൾഡ് കാർഡ്’ സാധാരണ ഗ്രീൻ കാർഡിനേക്കാൾ മെച്ചപ്പെട്ടതും, പൗരത്വത്തിലേക്കുള്ള ശക്തമായ പാതയുമാണ്.

ഇന്ത്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മികച്ച കോളേജ് ബിരുദധാരികളെ പദ്ധതിയിലേക്ക് ആകർഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പദ്ധതിയിൽ അപേക്ഷകരുടെ വിശദമായ പശ്ചാത്തല പരിശോധനയ്ക്ക് 15,000 ഡോളർ ഫീസ് ഈടാക്കുമെന്നും വാണിജ്യ സെക്രട്ടറി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top