യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ മിടുക്കൻ; പാക്- അഫ്ഗാൻ യുദ്ധം ഇപ്പോ ശരിയാക്കിത്തരാമെന്ന് ട്രംപ്

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം താൻ പരിഹരിക്കുമെന്ന് മുൻ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. രണ്ടു വർഷമായി നീണ്ടുനിന്ന ഇസ്രയേൽ-ഹമാസ് യുദ്ധം താൻ അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണെന്നും, യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിൽ താൻ മിടുക്കനാണെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ബന്ദികളെ വിട്ടയക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ അവകാശവാദം.പരിഹാരം കാണുന്നതിലും യുദ്ധങ്ങളിൽ സമാധാനമുണ്ടാക്കുന്നതിലും താൻ മിടുക്കനാണെന്നാണ് ട്രംപ് പറയുന്നത്. വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയല്ല, മാനുഷികത മുൻനിർത്തിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുത്തത് ട്രംപ് ആണെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. ട്രംപ് ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമം നടത്തിയെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. അമേരിക്കയ്ക്ക് ക്രെഡിറ്റ് നല്‍കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായും നിരീക്ഷണങ്ങളുണ്ട്.നൊബേൽ സമ്മാനത്തിനു വേണ്ടിയല്ല, ജീവൻ രക്ഷിക്കുവാനായാണ് സമാധാനശ്രമങ്ങൾ നടത്തുന്നത്. ലക്ഷക്കണക്കിന് ജീവനുകളാണ് താൻ രക്ഷപ്പെടുത്തിയതെന്നും ട്രംപ് അവകാശപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here