ട്രംപിനെ വെല്ലുവിളിച്ച് ഹാർവാഡ്… വിദേശ വിദ്യാർത്ഥികൾക്ക് വിസ വിലക്കിയതിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ നേടിയത് ഇങ്ങനെ

വർഷംതോറും നൂറിലധികം രാജ്യങ്ങളിൽ നിന്നായി ഏകദേശം 6,800 വിദ്യാർഥികൾ പഠിക്കാൻ എത്തുന്നുണ്ട് ഹാർവാഡ് സർവകലാശാലയിൽ. ഇതിന് തടയിടാൻ ആയിരുന്നു ഡോണൾഡ് ട്രംപ് സർക്കാരിൻ്റെ നീക്കം. ഇതിനെതിരെയാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ഫെഡറൽ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്. പിന്നാലെ സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു.

സർവകലാശാലയിലെ വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കുകയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. അതേസമയം ഈ ഉത്തരവുകൾ പാലിക്കാത്തതിൻ്റെ പേരിൽ സർക്കാർ ധനസഹായം നിർത്തലാക്കാനും പദ്ധതിയുണ്ട്. ഹാർവാഡിലെ വിദ്യാർഥികളിൽ നാലിലൊന്നും വിദേശികളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top