‘മോദിക്ക് എന്നോട് പിണക്കമാണ്’; ഇന്ത്യയ്‌ക്കെതിരെ വീണ്ടും ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും എന്നാൽ നിലവിൽ അദ്ദേഹം തന്നോട് അത്ര അടുപ്പത്തിലല്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി നികുതിയെ മുൻനിർത്തിയാണ് ട്രംപിന്റെ ഈ പരാമർശം.

Also Read : താരിഫ് ഭീഷണിയുമായി ട്രംപ് വീണ്ടും; അയ്യോ വേണ്ടെന്ന് അമേരിക്കക്കാർ

“മോദിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. പക്ഷേ, അദ്ദേഹം ഇപ്പോൾ എന്റെയടുത്ത് അത്ര അടുപ്പത്തിലല്ല. അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ വലിയ തീരുവയാണ് അടയ്ക്കുകയാണ്. റഷ്യൻ എണ്ണ തന്നെയാണ് പ്രശ്‌നം. പക്ഷേ അവർ ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നത് വലിയതോതിൽ കുറച്ചിട്ടുണ്ട്”. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഒത്തുചേരുന്ന ഒരു വാർഷിക സമ്മേളനത്തിനിടെ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷാനടപടിയായി ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ആകെ 50% നികുതിയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.

ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഇന്ത്യ സഹായിക്കുന്നു എന്നാണ് അമേരിക്കയുടെ ആക്ഷേപം. ഇതിൽ ഇന്ത്യ സഹകരിക്കാത്ത പക്ഷം നികുതി ഇനിയും വർദ്ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, ഊർജ്ജ സുരക്ഷയുടെ ഭാഗമായാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യയുമായുള്ള എണ്ണ ഇടപാട് നിർത്തുമെന്ന് ഇന്ത്യ ഇതുവരെ ഒരിടത്തും ഉറപ്പ് നൽകിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top