ട്രംപും പുടിനും കൈ കൊടുക്കുമോ? ഇല്ലെങ്കിൽ തിരിച്ചടി ഇന്ത്യക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അലാസ്കയിൽ വച്ച് നടത്തുന്ന ചർച്ചകൾ ലോകം ഉറ്റുനോക്കുകയാണ്. മൂന്നുവര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിനു പരിഹാരം കാണുകയാണ് ലക്ഷ്യം. 2021-നു ശേഷം അമേരിക്കയും റഷ്യയും തമ്മിൽ നടക്കുന്ന ഉച്ചകോടിയിലെ തീരുമാനങ്ങൾക്കായി കാതോർത്തിരിക്കുകയാണ് ലോകരാജ്യങ്ങൾ. യുദ്ധത്തിൽ നിന്നും റഷ്യയെ പിന്തിരിപ്പിക്കാൻ വേണ്ടി അമേരിക്ക അസാധാരണമായ നീക്കങ്ങളാണ് നടത്തിയത്. റഷ്യയുടെ വ്യാപാരപങ്കാളികൾക്ക് നേരെ അമേരിക്ക നടത്തിയ നീക്കങ്ങൾ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു.

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി അമേരിക്ക ഇന്ത്യക്ക് 25 ശതമാനം തീരുവ ചുമത്തി. ചർച്ചയിൽ എണ്ണ ഇറക്കുമതി സംബന്ധിച്ചടക്കം നിർണായക തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ കൂടിക്കാഴ്ച ഇന്ത്യക്കും നിർണായകമാകും. യുദ്ധം അവസാനിപ്പിക്കുന്ന തീരുമാനം ഉണ്ടായില്ലെങ്കിൽ അമേരിക്ക ഇന്ത്യക്ക് അധികത്തീരുവ ഈടാക്കും.

Also Read : സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?

സമാധാനക്കരാറുണ്ടായില്ലെങ്കിൽ റഷ്യക്കുമേലും അവരുടെ വ്യാപാരപങ്കാളികളായ രാജ്യങ്ങൾക്കുമേലും സാമ്പത്തിക ഉപരോധമേർപ്പെടുത്തണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് യൂറോപ്യൻ രാജ്യങ്ങളോടും ആഹ്വാനംചെയ്തു. റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ പരിഹാരം കാണാൻ നടക്കുന്ന ചർച്ചകളിൽ യുക്രൈൻ പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.

ഗാസ പിടിച്ചെടുക്കാൻ വേണ്ടി ഇസ്രായേൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ മൗനം പാലിക്കുന്ന അമേരിക്ക റഷ്യ-യുക്രൈന്‍ വിഷയത്തിൽ കാട്ടുന്ന ശുഷ്കാന്തി നിഷ്കളങ്കമല്ല എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. യുദ്ധബാധിത പ്രദേശങ്ങളിൽ സമാധാനം കൊണ്ടുവന്ന് സമാധാനത്തിനുള്ള നോബൽ പ്രൈസ് നേടിയെടുക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളായും ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top