ഡബിൾ ഡക്കറുകൾ ഇനി മുതൽ കൊച്ചിയിലും; രാത്രി സൗന്ദര്യം കൂടുതൽ ആസ്വദിക്കാം..

തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകൾ ഇനി മുതൽ കൊച്ചിക്കും സ്വന്തം. ഇന്ന് വൈകിട്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കെഎസ്ആർടിസി ബോട്ട് ജെട്ടി സ്റ്റാൻഡിൽ സർവീസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തും മൂന്നാറിലും നടപ്പാക്കിയ അതേ മാതൃകയിൽ തന്നെയാണ് കൊച്ചിയിലും ഇത് ആരംഭിക്കുന്നത്.

വൈകിട്ട് 5 മണിക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈന്‍ ഡ്രൈവ്, കാളമുക്ക്, വല്ലാര്‍പാടം പള്ളി, ഹൈകോടതി വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ഒരാൾക്ക്‌ 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇത് നടപ്പാകുന്നതോടെ കൊച്ചിയുടെ രാത്രി സൗന്ദര്യം കൂടുതൽ ആസ്വദിക്കാം.

അതേസമയം, തുറന്ന മേൽക്കൂരയുള്ള ബസ് മഴക്കാലത്ത് ഓടിക്കുന്നതുമായ് ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ട്രോളുകളാണ് വന്നിരുന്നത്. കൂടാതെ ഫിറ്റ്നസ് തീർന്നതും 34 വർഷത്തിലധികം പഴക്കമുള്ളതുമായ ബസ്സുകൾ നിരത്തിൽ ഓടുന്നതിനെ കുറിച്ചും വിമർശനങ്ങൾ ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top