ഓസ്കർ വേദിയിലേക്ക് ‘പാപ്പ ബുക്ക’; മലയാളികൾക്കിത് അഭിമാന നേട്ടം

ഓസ്കർ നോമിനേഷൻ നേടി ഡോ ബിജുവിന്റെ “പാപ്പ ബുക്ക”. മലയാളി സംവിധായകനായ ബിജുകുമാർ ദാമോദരൻ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് പാപുവ ന്യൂ ഗിനിയലെയും ഇന്ത്യയിലെയും നിർമ്മാതാക്കൾ സംയുക്തമായാണ്. പാപുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എൻട്രിയാണ് സിനിമ ഓസ്കാർ നോമിനേഷനായി എത്തിയത്. ഇന്ത്യയുടെയും പാപുവ ന്യൂ ഗിനിയയുടെയും ചരിത്രപരമായ ബന്ധവും അതിനെ കുറിച്ചുള്ള അന്വേഷണങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
Also Read : 2025 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ലാപതാ ലേഡീസ്’
പസഫിക് രാഷ്ട്രങ്ങളിൽ നിന്നും അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്കർ നോമിനേഷൻ ലഭിക്കുന്ന ആദ്യ ചിത്രമാണിത്. പാപ്പുവ ന്യൂ ഗിനിയയിലെ ഗോത്ര നേതാവായ സൈൻ ബോബോറോ ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ നടന്മാരായ ഋതഭരി ചക്രവർത്തി, പ്രകാശ് ബാരെ എന്നിവരും സിനിമയിലുണ്ട്.
മൂന്ന് തവണ ഗ്രാമി ജേതാവായ റിക്കി കെജ് ആണ് സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹകൻ യെദു രാധാകൃഷ്ണൻ, സഹതിരക്കഥാകൃത്ത് ഡാനിയേൽ ജോണർധാഗ്റ്റ് എന്നിവരാണ് സാങ്കേതിക സംഘത്തിൽ പ്രവർത്തിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here