കത്തുകൾ പുറത്തുവിട്ട് ഡോ.ഹാരിസ്; പ്രതികരിച്ചത് വൈകാരികമായി.. ആരോഗ്യവകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെന്ന അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു.
ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് താൻ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കൽ. മാർച്ചിലും ജൂൺ മാസത്തിമായാണ് സൂപ്രണ്ടിന് ഹാരിസ് കത്തയച്ചത്.
പലതവണ ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്നാണ് ഹാരിസ് പറഞ്ഞത്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഓഫീസിൽ ഒരു പ്രിന്റിങ് മെഷീൻ പോലുമില്ല. കത്ത് വഴി പരാതി നൽകാനുള്ള പേപ്പർ പോലും സ്വന്തമായി പണം കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഇത് പറയാനും പോലും നാണക്കേടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഒരിക്കലും ആരോഗ്യമേഖലയെ ബാധിക്കാൻ പാടില്ല. വൈകാരികമായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഡോക്ടർ ഹാരിസ് നടത്തിയത് സർവീസ് ചട്ടലംഘനം ആണെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് കാരണം കാണിക്കാൻ നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച് 7 ദിവസത്തിനകം മറുപടി നൽകണം. സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത് ചട്ടലംഘനമാണ്. ഹാരിസ് ഉന്നയിച്ച പരാതികളിലൊന്നും സത്യാവസ്ഥയില്ല. ഉപകരണങ്ങൾ ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകൾ മുടക്കിയത് മനപ്പൂർവമാണ്. ആശുപത്രിയിൽ ഉപകരണങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ചില ശാസ്ത്രക്രിയ ഉപകരണങ്ങൾ കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here