പ്രസ് മീറ്റിൽ ഇടപെട്ട അജ്ഞാതൻ രംഗത്ത്; ഡോ. ഹാരിസ് ചിറക്കൽ വീണ്ടും സർവീസിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിൻസിപ്പലും സൂപ്രണ്ടും പ്രസ് മീറ്റ് നടത്തുന്നതിനിടെ അവരെ ഫോണിൽ വിളിച്ചത് താനാണെന്ന് ഡിഎംഇ ഡോ.വിശ്വനാഥൻ. വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് നിർദേശിച്ചതെന്ന് ഡോ. വിശ്വനാഥൻ പറഞ്ഞു.

Also Read : പ്രിന്‍സിപ്പലിനേയും സൂപ്രണ്ടിനേയും റിമോട്ട് കണ്‍ട്രോള്‍ ചെയ്ത് മറ്റാരോ; ഹാരിസിനെതിരായ പ്രസ് മീറ്റിനിടെ നിരന്തരം ഫോണില്‍ നിര്‍ദേശങ്ങള്‍…

വിവാദങ്ങൾക്കൊടുവിൽ ഡോ. ഹാരിസ് ചിറക്കൽ വീണ്ടും ജോലിയിലേക്ക് തിരികെയെത്തി. തനിക്കെതിരെയുള്ള അന്വേഷങ്ങൾക്കിടയിൽ ആരോഗ്യ പ്രശനം ചൂണ്ടിക്കാട്ടി നാലാം തീയതി മുതൽ എട്ടാം തീയതിവരെ ഡോ. ഹാരിസ് അവധിയെടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവത്തിൽ അടക്കം അന്വേഷണം നടക്കട്ടെയെന്നും താൻ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല.

Also Read : മുറിയില്‍ കണ്ടത് നന്നാക്കാനയച്ച ഉപകരണം; പണമില്ലാതെ തിരിച്ചയച്ചു; കള്ളനാക്കാനുള്ള ശ്രമത്തിൽ പ്രതികരിച്ച് ഡോ.ഹാരിസ്

അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ല. ആരോഗ്യ മന്ത്രി നേരിൽ വന്ന് കണ്ട് സംസാരിച്ചിരുന്നു. വിവാദങ്ങള്‍ ദു:ഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ ഫയൽ നീങ്ങാതെ കിടന്നു. സര്‍ക്കാര്‍ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും വിവാദങ്ങള്‍ക്കൊന്നുമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top