അവയവദാനത്തിലും ക്രമക്കേട്; ആരോപണം ഉയർത്തിയ ഡോക്ടർക്ക് മെമ്മോ; പരസ്യ പ്രതികരണത്തിന് വിലക്ക്

മെഡിക്കൽ കോളേജിലെ സർക്കാരിൻ്റെ മരണാനന്തര അവയവദാന ഏജൻസിയെ സാമൂഹികമാധ്യമങ്ങളിലൂടെ വിമർശിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ്. ആരോപങ്ങൾക്ക് പിന്നാലെ ഡോക്ടർക്ക് മെമ്മോ നൽകി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ.

Also Read : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതിൽ സർക്കാറിനെ വെളുപ്പിച്ച് കലക്ടറുടെ അന്വേഷണ റിപ്പോർട്ട്; രക്ഷാപ്രവർത്തനം വൈകിയിട്ടില്ല

അവയവദാന ഏജൻസിയായ കെ-സോട്ടോ പൂർണ പരാജയം എന്നായിരുന്നു ഡോക്ട‌റുടെ ആരോപണം. 2017-ന് ശേഷം മരണാനന്തര അവയവദാനം വിരലിലെണ്ണാവുന്നതു മാത്രമാണ് നടന്നിട്ടുള്ളത്. മൃതസഞ്ജീവനി എക്‌സിക്യൂട്ടീവ് ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇതുവരെ മരണാനന്തര അവയവദാനം നടന്നിട്ടില്ലെന്നും മോഹൻദാസ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. സംഭവം വിവാദമായതിനു പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി.

Also Read : ഡോ ഹാരിസ് വെറും വേട്ടമൃഗമാണോ; കുറ്റമില്ലാത്തവനെ കുറ്റവാളി എന്ന് വിധിക്കുന്ന ആരോഗ്യ വകുപ്പും മന്ത്രിയും

ഡോക്ടർമാരുടെ പരസ്യ പ്രതികരണം ആരോഗ്യവകുപ്പിന് വലിയ തലവേദനയാകുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ പ്രതികരണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ വിലക്കേർപ്പെടുത്തി. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്താണ് നടപടി. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top