പാളത്തിലൂടെ 800KM സ്പീഡിൽ പാഞ്ഞ് പരീക്ഷണം; യുദ്ധവിമാനത്തിൽ നിന്നും പൈലറ്റ് പുറത്തേക്ക് തെറിച്ചാൽ…

ഒരു റോക്കറ്റ് സ്ലെഡിൽ യുദ്ധവിമാനത്തിൻ്റെ മുൻഭാഗം ഘടിപ്പിച്ച് 800 കിലോമീറ്ററിലധികം വേഗതയിൽ അത് കുതിച്ച് പായുന്നു. വിമാനം പൂർണ്ണ വേഗതയിൽ എത്തുമ്പോഴേക്കും കോക്പിറ്റിൽ നിന്നും പൈലറ്റ് പുറത്തേക്ക് തെറിച്ചു പോകുന്നു. ഇത് ഏതെങ്കിലും ഹോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് രംഗങ്ങളല്ല. ഇന്ത്യൻ വൈമാനികർ നേരിടുന്ന ഏറ്റവും അപകടകരമായ പ്രശ്നത്തിന് ഇന്ത്യൻ സേന കണ്ടെത്തിയ പരിഹാരമായിരുന്നു.
Also Read : ഹിമാലയത്തിലേക്ക് മോണോറെയിൽ ഓടിച്ച് ഇന്ത്യൻ ആർമി; അതിശയിച്ച് ലോകം
ദുബായ് എയർ ഷോക്കിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണ് വിങ് കമാൻഡർ നമാൻഷ് സ്യാലിന് ജീവൻ നഷ്ടപ്പെട്ടത് ഇന്ത്യയെ ആകെ കണ്ണിരിലാഴ്ത്തിയ സംഭവമാണ്. അത്തരത്തിലൊരു അപകടം ഉണ്ടാകാതിരിക്കുക എന്നത് ഇന്ത്യയുടെ അഭിമാന പ്രശ്നവും. അധികം താമസിച്ചില്ല ഇന്ത്യൻ സേനയുടെ പണിപ്പുരയിൽ തയ്യാറായി കൊണ്ടിരുന്ന ആധുനിക ജീവൻ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണത്തിലേക്ക് ഇന്ത്യ കടക്കുകയായി. അപകടത്തിൽ പെട്ടാൽ പൈലറ്റിനെ പുറത്തേക്ക് തെറിപ്പിക്കുന്ന ജെറ്റ് എസ്‌കേപ് സിസ്റ്റം (Jet Escape System) നമ്മൾ പരീക്ഷിച്ചു. അതിൽ നമ്മൾ വിജയിച്ചു.

ദുബായ് ദുരന്തത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അഭിമാനകരമായ ഒരു നീക്കം നടത്താൻ ഇന്ത്യയുടെ പ്രതിരോധ ശാസ്ത്രജ്ഞർക്ക് സാധിച്ചു. തളർന്നില്ല, തോറ്റുകൊടുത്തില്ല, അതിവേഗം നമ്മൾ പ്രവർത്തിച്ചു. നമ്മുടെ അഭിമാനമായ ഡിആർഡിഒ, (DRDO) ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ യുദ്ധവിമാനത്തിലെ പൈലറ്റുമാരുടെ ജീവൻ കാക്കാനുള്ള അത്യാധുനിക ജെറ്റ് എസ്‌കേപ് സിസ്റ്റം. വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. ഈ വിജയം വെറുമൊരു സാങ്കേതിക നേട്ടമല്ല. ഇതൊരു രാജ്യം സൈനികരുടെ ജീവന് നൽകുന്ന കരുതലാണ്.
എങ്ങനെയാണ് ഈ വിജയം സാധ്യമായതെന്ന് നമുക്ക് നോക്കാം. ഇന്ത്യയുടെ പ്രതിരോധ സേനയിലെ ബുദ്ധികേന്ദ്രങ്ങൾ ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിൽ ഒരു ചരിത്രം കുറിക്കുകയായിരുന്നു. ആദ്യം, വിമാനത്തിന്റെ കാനോപ്പി എന്നറിയപ്പെടുന്ന കോക്പിറ്റിന്റെ മൂടി കൃത്യമായി വേർപെടണം. പിന്നാലെ, അതിശക്തമായ റോക്കറ്റ് മോട്ടോറുകളുടെ സഹായത്തോടെ പൈലറ്റിന്റെ ഇരിപ്പിടം പുറത്തേക്ക് തെറിക്കണം. അവിടെ അവസാനിക്കുന്നില്ല, ഡമ്മികൾ ഉപയോഗിച്ചാണ് ആദ്യഘട്ട പരീക്ഷണം നടത്തിയതെങ്കിലും, അപകടത്തിൽപ്പെടുന്ന പൈലറ്റിൻ്റെ ജീവൻ രക്ഷിക്കാൻ ഉതകുന്ന എല്ലാ സംവിധാനങ്ങളും, എല്ലാ ഘട്ടങ്ങളും ഈ പരീക്ഷണത്തിൽ കൃത്യമായിരുന്നു.
Also Read : ഇന്ത്യയ്ക്ക് ചൈനയുടെ വക എട്ടിന്റെ പണി; ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള ഡാമിന്റെ ലക്ഷ്യമെന്ത്
നമ്മുടെ എൻജിനീയർമാർക്ക് അഭിവാദ്യം. ഈ ഡൈനാമിക് ടെസ്റ്റ് പൂർത്തിയാക്കിയതിലൂടെ, പൈലറ്റുമാരുടെ ജീവൻ കാക്കാനുള്ള സാങ്കേതിക വിദ്യ തദ്ദേശീയമായി നിർമ്മിക്കാനും പരീക്ഷിക്കാനുമുള്ള ലോകത്തിലെ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഉയർന്നു. ഈ വിജയം നമുക്ക് നൽകുന്ന സന്ദേശം വ്യക്തമാണ് ഇനി നമ്മൾ ആരെയും ആശ്രയിക്കില്ല
പണ്ട്, യുദ്ധവിമാനങ്ങളിലെ വൈമാനികരുടെ ജീവൻരക്ഷാ സംവിധാനങ്ങൾക്കായി നമ്മൾ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന്? ഇന്ത്യയ്ക്ക് അതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യമുണ്ട്. ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്നത്തിലേക്കുള്ള, ഏറ്റവും നിർണ്ണായകമായ ഒരു കുതിച്ചുചാട്ടമാണിത്. നമ്മുടെ പോരാളികൾ സുരക്ഷിതരാണ്. കാരണം, നമ്മുടെ ശാസ്ത്രജ്ഞർ അവർക്കൊപ്പം ഉറക്കമില്ലാതെ പോരാടുകയാണ്.
ഈ വിജയം വെറും DRDO യുടെ മാത്രം വിജയമല്ല. ഇത് നമ്മുടെ വ്യോമസേനയുടെ, നമ്മുടെ എൻജിനീയർമാരുടെ, ഓരോ ഇന്ത്യക്കാരൻ്റെയും വിജയമാണ്. നമ്മുടെ പ്രതിരോധ ശക്തി വർധിക്കുന്നു. നമ്മുടെ അഭിമാനം ആകാശത്തത്തോളം ഉയരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here