കുടിക്കുന്നത് വെള്ളമല്ല, വിഷമാണ്! മധ്യപ്രദേശിൽ കുടിവെള്ളം മരണക്കെണിയാകുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ കുടിവെള്ളം വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ‘ജൽ ജീവൻ മിഷൻ’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ ഗ്രാമങ്ങളിൽ വിതരണം ചെയ്യുന്ന മൂന്നിലൊന്ന് കുടിവെള്ളവും മനുഷ്യർക്ക് കുടിക്കാൻ യോഗ്യമല്ല

ഗ്രാമങ്ങളിലെ 36% വെള്ളത്തിലും മാരകമായ ബാക്ടീരിയകളോ രാസവസ്തുക്കളോ അടങ്ങിയിട്ടുണ്ട്. ഏറ്റവുംഭയാനകമായ കാര്യം എന്തെന്നാൽ സർക്കാർ ആശുപത്രികളിലെ 88% വെള്ളവും അശുദ്ധമാണ് എന്നതാണ്. ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് പോലും ശുദ്ധജലം കിട്ടുന്നില്ല. സ്കൂളുകളിലെകാര്യമെടുത്താൽ അവിടുത്തെ നാലിലൊന്ന് വെള്ളവും മലിനമാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.

പൈപ്പ് കണക്ഷനുകൾ ഉണ്ടെങ്കിലും പലയിടത്തും വെള്ളം വരുന്നില്ല. വെള്ളം വരുന്നയിടത്താകട്ടെ അത് കുടിക്കാൻ കൊള്ളാത്തതുമാണ്. അടുത്തിടെ ഇൻഡോറിൽ അശുദ്ധമായ വെള്ളം കുടിച്ച് 18 പേരാണ് മരിച്ചത്. നൂറുകണക്കിന് ആളുകൾ ഇപ്പോഴും ആശുപത്രിയിലാണ്. ശുദ്ധമായ കുടിവെള്ളം കിട്ടുക എന്നത് മനുഷ്യന്റെ മൗലികാവകാശമാണെന്നും ഈ സാഹചര്യം അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും ഹൈക്കോടതി പറഞ്ഞത്. വെള്ളം നന്നാക്കിയില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാരും മുന്നറിയിപ്പ് നൽകി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top