ദൃശ്യം-3 ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും; ഇത് അവസാനത്തേതെന്ന് ജിത്തു ജോസഫ്

മലയാളികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ സസ്പെൻസ് ത്രില്ലർ സിനിമയായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി വന്ന ദൃശ്യം. സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരുന്നത്. സിനിമയുടെ മൂന്നാം ഭാഗം സെപ്റ്റംബര്‍ 16ന് തൊടുപുഴയില്‍ ആരംഭിക്കും. ‘ദൃശ്യം’ സീരിസിലെ അവസാന ഭാഗമായിരിക്കും ഇത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു.

മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച് തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം. ഹിന്ദി, തെലുങ്ക് പതിപ്പുകളുടെ തിരക്കഥ ജീത്തു ജോസഫിന്റെ കഥയെ തന്നെ ആസ്പദമാക്കിയുള്ളതാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Also Read : വിജയലക്ഷ്മി, സുഭദ്ര, ശ്രീകല, റോസമ്മ, റോസ്‌ലിന്‍, പത്മ; അവസാനമില്ലാതെ ദൃശ്യം മോഡല്‍ കൊലകള്‍; കാണാതായ സ്ത്രീകള്‍ക്കെല്ലാം ദാരുണാന്ത്യം

തിരക്കഥയുടെയും അഭിനയ മികവിൻ്റെയും മികവുകൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തയും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ജിത്തു ജോസഫ് പുറത്തുവിട്ട സിനിമയുടെ വിവരങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ദൃശ്യത്തിന്റെ മൂന്നാംഭാഗം ഇങ്ങനെയാകാമെന്നു സൂചിപ്പിച്ച് ഒരുപാടുപേർ കഥകളെഴുതി, എനിക്ക് മെയിലയച്ചിട്ടുണ്ട്. അതൊന്നും വായിച്ചുനോക്കാതെ ഡിലീറ്റ് ചെയുകയായിരുന്നു. കഥയുമായി ബന്ധപ്പെട്ട എൻ്റെ ആലോചനകളെ ഒരുവിധത്തിലും അതൊന്നും സ്വാധീനിക്കരുതെന്ന തീരുമാനമായിരുന്നു അതിനുപിന്നിൽ. രണ്ടാംഭാഗം പൂർത്തിയാക്കിയ സമയത്തുതന്നെ മനസ്സിൽ തുടർച്ചയെക്കുറിച്ചുള്ള ചില ചിന്തകളുണ്ടായിരുന്നു.

Also Read : ‘ദൃശ്യ’ത്തിന്‍റെ പേരുദോഷം മാന്നാർ കൊലപാതകം നീക്കുമോ; ശ്രീകലയെ കൊന്ന് കുഴിച്ചിട്ടത് സിനിമക്ക് നാലുവർഷം മുൻപേ

ജോർജുകുട്ടി ഒരു വരവുകൂടി വരുന്നുണ്ടെങ്കിൽ അതിൻ്റെ ക്ലൈമാക്സ് ഇത്തരത്തിലാകുമെന്നാണ് അന്നുഞാൻ പറഞ്ഞത്. ലാലേട്ടന് അതിഷ്‌ടമായി, എഴുതിനോക്കൂ, ശരിയായാൽ മുന്നോട്ടുപോകാം എന്നുപറഞ്ഞ് അദ്ദേഹം മടങ്ങി. മനസ്സിൽ കയറിക്കൂടിയ ആ ചിന്ത മുൻനിർത്തി പിന്നീട് പലപ്പോഴായി ആലോചനകൾ നടന്നു. അതെല്ലാം വളർന്ന് മൂന്നാംഭാഗത്തിലേക്കെത്തുകയായിരുന്നു. ദൃശ്യം 3ൻറെ ക്ലൈമാക്‌സായിരുന്നു ആദ്യം മനസ്സിൽ തെളിഞ്ഞത്,’ ജിത്തു ജോസഫ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top