ദിലീപിൻ്റെ കുടുംബത്തെ ലക്ഷ്യമിട്ട് ഡ്രോൺ അയച്ചെന്ന് പരാതി; രണ്ടു ചാനലുകളുടെ ഗാഡ്ജറ്റ്സ് പിടികൂടണമെന്ന് ആലുവ SHO മുമ്പാകെ ആവശ്യം

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ഡിസംബർ എട്ടിന് രാവിലെ നടൻ ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിന് മുകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് സഹോദരി എസ്.ജയലക്ഷ്മി ആലുവ പോലീസിൽ പരാതി നൽകി. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കെതിരെയും അവയിലെ ജേണലിസ്റ്റുകൾക്കെതിരെയും ആണ് പരാതി. വീടിന്റെ മുകളിൽ ഡ്രോൺ പറത്തി ദിലീപിന്റെയും വീട്ടിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യത ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.

ALSO READ : ദിലീപിന്റെ കേസില്‍ നിലവിട്ട് ചാനലുകള്‍; വീടിനുള്ളിലേക്ക് ഹെലിക്യാം; കാറിന് പിന്നാലെ ചെയ്‌സും

ദിലീപ് മാത്രമായിരുന്നില്ല ലക്ഷ്യം, ഒപ്പം താമസിക്കുന്ന താനുൾപ്പെടെ ഉള്ളവരുടെ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് അനധികൃതമായി പകർത്തിയെന്നും ഇത് ചാനലുകൾ തുടർച്ചയായി സംപ്രേഷണം ചെയ്തെന്നും പരാതിയിൽ പറയുന്നു. സ്വകാര്യ വസതിക്ക് മുകളിൽ ഇങ്ങനെ ഡ്രോൺ നിരീക്ഷണം നടത്താൻ മാധ്യമങ്ങൾക്ക് അധികാരമില്ലെന്നും ഇത് ക്രിമിനൽ അതിക്രമമാണെന്നും പരാതിയിൽ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി. സുരേഷ് കുമാർ, റിപ്പോർട്ടർ ടിവിയിലെ ഡോ.അരുൺ കുമാർ തുടങ്ങിയവർക്കെതിരെയും, ചാനൽ മാനേജ്‌മെന്റുകൾക്ക് എതിരെയുമാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ : മാധ്യമ പ്രവർത്തകരും പോലീസുകാരും ചേർന്ന് കള്ളക്കഥ ചമച്ചു; ഗൂഢാലോചന നടന്നത് തന്നെ കുടുക്കാൻ: ദിലീപ്

അതിക്രമിച്ചു കയറുക, ഭീഷണിപ്പെടുത്തുക, പൊതുശല്യം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ബിഎൻഎസ് പ്രകാരം കേസ് എടുക്കണമെന്നും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഡ്രോണുകളും മെമ്മറി കാർഡുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ചാനലുകളുടെ ബിസിനസ് നേട്ടത്തിന് വേണ്ടിയാണ് ഇത്തരത്തിൽ സ്വകാര്യതയിലേക്ക് കടന്നുകയറിയതെന്നും അവിടെ താമസിക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ജയലക്ഷ്മി പരാതി നൽകിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top