കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായി; കല്യാണിയുടേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; അമ്മ സന്ധ്യയെ റിമാൻഡുചെയ്തു

അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസുകാരിയുടെ പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ അസ്വാഭാവികതയില്ല. ജീവനോടെ പുഴയിലെറിഞ്ഞു എന്ന അമ്മയുടെ മൊഴി ശരിവയ്ക്കും വിധം തന്നെയാണ് റിപ്പോർട്ട്. ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ ഫലമായി ഹൃദയാഘാതവും ഉണ്ടായതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അടുത്ത ബന്ധുക്കളുടെ മൊഴി പോലെ തന്നെ സന്ധ്യക്ക് പ്രത്യക്ഷത്തിൽ മാനസിക പ്രശ്നങ്ങളൊന്നും ഇല്ല. ഭർതൃവീട്ടുകാരുമായി ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും ഇത്ര ക്രൂരകൃത്യം ചെയ്യാൻ തക്കവിധം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് നിഗമനം. മുമ്പ് ഐസ്ക്രീമിൽ വിഷം ചേർത്ത് കുഞ്ഞിനെ കൊല്ലാൻ നോക്കിയിരുന്നു എന്ന മൊഴിയാണ് നിർണായകം. തൈറോയ്ഡ് പ്രശ്നം കാരണമുള്ള ഹോർമോൺ വ്യതിയാനം ഉണ്ടാക്കാനിടയുള്ള സമ്മർദ്ദമാണ് മറ്റൊരു സൂചന.

Also Read: മകളെ പുഴയിലെറിഞ്ഞ അമ്മയെ ഒരെത്തുംപിടികിട്ടാതെ പോലീസ്… വിചിത്രം സന്ധ്യയുടെ മൗനം; റിമാൻഡിലയച്ച് കോടതി

ഇന്നലെ ഉച്ചക്കുശേഷം പുത്തന്‍കുരിശിലെ അംഗനവാടിയിൽ നിന്ന് വിളിച്ച് കൊണ്ടുപോയ സ്വന്തം മകളെ ആലുവയിലെത്തിച്ച് മണപ്പുറത്ത് സമയം ചിലവിട്ട ശേഷമാണ് മൂഴിക്കുളത്ത് ബസിറങ്ങി പാലത്തിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ഇരുവരെയും കാണാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പോലീസിനോട് രാത്രി എട്ടരയോടെ സന്ധ്യ കുറ്റം സമ്മതിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുലർച്ചെ രണ്ടരയോടെ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top