പോലീസിനെ വെട്ടിച്ച് കൊക്കയിൽ ചാടി യുവാവ്; ഒടുവിൽ പിടി വീണതിങ്ങനെ

ഇന്നലെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിനെ കണ്ട് താമരശ്ശേരി ചുരത്തിൽ നിന്നും യുവാവ് കൊക്കയിലേക്ക് ചാടിയത്. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്ക് താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും കൊക്കയിലേക്ക് ചാടുകയായിരുന്നു. പരിശോധനയിൽ ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.

പൊലീസ് ചുരത്തിൽ പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് മുന്നിലെത്തിയത്. പൊലീസിനെ കണ്ട് കാറിലെത്തിയ യുവാവ് വാഹനം നിർത്തി താഴേക്ക് എടുത്തുചാടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെത്തിയിരുന്നു.

Also Read : രാസലഹരിയുമായി റെയിൽവേ ടിടിഇ പിടിയിൽ; ദേഹപരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎയും ഹാഷിഷ് ഓയിലും

പോലീസും അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലുകൾ ഇന്നലെ വൈകിയും നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് വൈത്തിരിക്കടുത്തുള്ള ഓറിയന്റൽ കോളേജിന്റെ പിറകിൽ നിന്നും പരിക്കേറ്റ ഒരാൾ നടന്ന് വരുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്.

സ്ഥലത്തെത്തിയ പോലീസ് ഷെഫീക്കിനെ അറസ്റ്റ് ചെയ്തു ഇയാൾ തന്നെയാണ് ഇന്നലെ കൊക്കയിലേക്ക് ചാടിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ യുവാവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top