ഓറിയോ ബിസ്കറ്റ് പെട്ടിയിൽ മയക്കുമരുന്ന്; 62 കോടിയുടെ കൊക്കെയ്ൻ; പിടിയിലായ സ്ത്രീ രാജ്യാന്തര ലഹരി റാക്കറ്റ് കണ്ണിയോ?
July 15, 2025 1:41 PM

ദോഹയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയ സ്ത്രീയിൽ നിന്നും 62.6 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് ഇവരെ പിടികൂടിയത്. ജൂലൈ 14 ന് ദോഹയിൽ നിന്ന് മുംബൈയിലേക്ക് വരുന്ന ഒരു ഇന്ത്യൻ വനിത മയക്കുമരുന്ന് കടത്തുമെന്ന് രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു.
ഓറിയോ ബിസ്കറ്റ് പെട്ടി ഒളിപ്പിച്ചാണ് കൊക്കെയ്ൻ കടത്താൻ ശ്രമം നടത്തിയത്. ഒമ്പത് പെട്ടികളിലും വെളുത്ത പൊടി നിറഞ്ഞ കാപ്‌സ്യൂളുകൾ കണ്ടെത്തി, മൊത്തം 300 കാപ്‌സ്യൂളുകൾ കണ്ടെടുത്തതായി ഡിആർഐ അധികൃതർ പറയുന്നു.
വിപണിയിൽ ഏകദേശം 62.6 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണു പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ ചോദ്യം ചെയ്ത് വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here