വണ്ടിയോടിക്കുമ്പോള്‍ രക്തത്തില്‍ ആല്‍ക്കഹോള്‍ എത്രവരെയാകാം? ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ അമിത അളവില്‍ മദ്യപിച്ചതിന് തെളിവിതാ

സിറോ മലബാര്‍ സഭയിലെ യുവ വൈദികനും മാനന്തവാടി രൂപതാ മുന്‍ പിആര്‍ഒയുമായ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കലിനെ മദ്യപിച്ച് വണ്ടി ഓടിച്ചതിന് പോലീസ് പിടികൂടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കത്തോലിക്ക സഭ പ്രതിസന്ധിയിലാവുമ്പോഴെല്ലാം പോരാളിയെപ്പോലെ രംഗത്തുവന്ന് എതിരാളികള്‍ക്കെതിരെ യാതൊരു മയവുമില്ലാതെ തെളിവോ, സത്യമോ നോക്കാതെ വഴിവിട്ട മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്ന വ്യക്തിയാണിദ്ദേഹം. സദാചാരി, സന്‍മാര്‍ഗി എന്നൊക്കെയുള്ള വേഷം സ്വയം എടുത്തണിഞ്ഞു നടക്കുന്ന നോബിള്‍ പാറയ്ക്കല്‍ അടിച്ചു പൂസായി കാറോടിച്ച് വരവെ പോലീസ് പിടിച്ചു. വലിയ തോതിലുള്ള മദ്യം ഇദ്ദേഹത്തിന്റെ രക്തത്തിലുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ ആല്‍ക്കോ മീറ്റര്‍(ബ്രെത്ത്അനലൈസര്‍) കണ്ടെത്തിയത്.
രക്തത്തില്‍ മദ്യത്തിന്റെ അനുവദനീയമായ അളവ് എത്രയാണ്?
രാജ്യത്തെ നിയമപ്രകാരം ഡ്രൈവിങ്ങ് നടത്തുന്ന വ്യക്തിയുടെ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30എംജി ആല്‍ക്കഹോള്‍ (alcohol) ആണ്് അനുവദനീയമായ അളവ്. ഈ അളവില്‍ എത്ര കൂടുതലായാലും പോലീസിന് കേസെടുക്കാനാവും. ഫാദര്‍ നോബിള്‍ പാറയ്ക്കലിന്റെ രക്തത്തില്‍ 173/ 100 ml മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് അനുവദനീയ അളവിനേക്കാള്‍ ഏതാണ്ട് ആറിരട്ടിയിലധികം മദ്യം ഇദ്ദേഹത്തിന്റെ രക്തത്തിലുണ്ടെന്നാണ് പോലീസ് ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് കണ്ടെത്തിയത്. കഴിഞ്ഞ മാസം 11 ന് അര്‍ദ്ധരാത്രിയിലാണ് 37 കാരനായ ഫാ നോബിളിനെ വയനാട്- തിരുനെല്ലി പോലീസ് പിടിച്ചത്. പോലീസ് ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചാണ് അമിത അളവില്‍ മദ്യം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്.

രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് പല ഘടകങ്ങളെയും ആശ്രയിച്ചു പലരിലും വ്യത്യസ്ത പ്രഭാവമായിരിക്കും ഉണ്ടാക്കുക. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സേഫ് ആയതും കൃത്യവുമായ അളവ് എന്നത് മിഥ്യ ആണെന്ന് വേണമെങ്കില്‍ പറയാനാവും. മദ്യപിച്ച് കഴിഞ്ഞ് ലാഘവത്തോടെയും ആത്മവിശ്വാസത്തോടെയും ‘ഇതൊക്കെയെന്ത്’ എന്ന് പറഞ്ഞ് വണ്ടി എടുക്കുന്നത് ഒഴിവാക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. മദ്യപിച്ച് വാഹനം ഓടിക്കുന്നതിലൂടെ അപകടമുണ്ടാക്കുന്ന വാര്‍ത്തകള്‍ നിരന്തരം വന്നിട്ടും നമ്മള്‍ ഒരു പാഠവും പഠിക്കുന്നില്ല.
രാജ്യത്തുണ്ടാകുന്ന അഞ്ച് ശതമാനം വാഹനാപകട മരണങ്ങള്‍ മദ്യപാനവുമായി ബന്ധമുള്ളതാണെന്ന് കണക്കുകള്‍ പറയുന്നു. യഥാര്‍ത്ഥ സംഖ്യ ഇതിലും വളരെ ഉയര്‍ന്നതാണ് എന്ന് കരുതപ്പെടുന്നു. മരിച്ചയാളുടെ ഇന്‍ഷുറന്‍സ് നഷ്ടപ്പെടും എന്ന കാരണത്താല്‍ അത്യാഹിത വിഭാഗത്തില്‍ അപകടം സംഭവിച്ച് എത്തിയാലും, ചില ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്ന അവസരത്തിലും രക്തസാമ്പിളുകള്‍ അയക്കാറില്ല എന്നത് പോലെ പല കാരണങ്ങള്‍ ഇതിനുണ്ട്. പലതവണ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ പലപ്പോഴും രോഗത്തിന്റെ തലത്തില്‍ മദ്യപാനസക്തിയുള്ളവര്‍ ആയിരിക്കാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ നിയമപരമായ നടപടികള്‍ക്ക് ഒപ്പം അവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കു ന്നതും പ്രധാനമാണ്.
മദ്യപിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഒരു മോട്ടോര്‍ ക്ഷമതക്കുറവ് ( ) അഥവാ കൈകാലുകളും കണ്ണുകളും ചലിപ്പിക്കാനും കാണാനും ഉള്ള ക്ഷമതക്കുറവ് നമുക്കറിയാവുന്ന കാര്യമാണ്. ഒപ്പം മനസ്സിനുണ്ടാവുന്ന ജാഗ്രതക്കുറവും നമുക്കനുഭവമുള്ളതാണ്. ഇതു രണ്ടും ഒരു സുരക്ഷിത ഡ്രൈവിംഗിന് ഏറ്റവും അത്യന്താപേക്ഷിതമായ സംഗതികളുമാണ്. ഈ ‘സംഗതി’കള്‍ ഇല്ലാത്ത ഡ്രൈവിംഗ് ഒരു കലയല്ല കൊലയാണ് എന്നറിയുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here