അടിച്ചു പൂസായി ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു; യുവാവ് പിടിയിൽ
December 30, 2025 4:07 PM

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. പുനലൂർ സ്വദേശിയായ ഹരിലാൽ ആണ് പിടിയിലായത്.
പുനലൂർ നഗരമധ്യത്തിലെ ഗാന്ധി പ്രതിമയിലാണ് അതിക്രമം നടന്നത്. മദ്യപിച്ചെത്തിയ ഇയാൾ പ്രതിമയുടെ മുകളിൽ കയറി ഇരിക്കുകയും ഗാന്ധിജിയെ അസഭ്യം പറയുകയും ചെയ്തു. ഇതിനിടയിൽ പ്രതിമയുടെ മുഖത്തടിക്കുകായായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
പുനലൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പൊതുസ്മാരകത്തെ അപമാനിച്ചതിനും മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here