വെള്ളിക്കെട്ടന്റെ തല കടിച്ചെടുത്ത് യുവാവ് !!! വീട്ടിൽ കൊണ്ട് പോയി കൂടെ കിടത്തി ഉറക്കി…….

കടിച്ച വിഷപ്പാമ്പിനെ തിരിച്ചു കടിച്ചു കൊന്ന് യുവാവ്. പാമ്പിന്റെ തല യുവാവ് കടിച്ചെടുക്കുകയായിരുന്നു.ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് ഈ വിചിത്ര സംഭവം. മദ്യലഹരിയിലായിരുന്ന വെങ്കിടേഷെന്ന യുവാവ് വീട്ടിലേക്ക് പോകുന്നതിനിടെ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട കറുത്ത ക്രെയ്റ്റ് പാമ്പ് കടിച്ചത്.

Also Read : ഞരമ്പ് പാർട്ടിയുടെ നേതാക്കൾ ഇഞ്ചിഞ്ചായി കൊല്ലും; സിപിഎം നേതാവ് കെജെ ഷൈന് പിന്തുണയുമായി സരിത നായർ

വെങ്കിടേഷ് പാമ്പിനെ കൊന്ന ശേഷം വീട്ടിലേക്ക് കൊണ്ടുപോയി കൂടെ കിടത്തി ഉറക്കിയതായും നാട്ടുകാർ പറയുന്നു. വിഷം ശരീരത്തിലൂടെ പടർന്നതോടെ വെങ്കിടേഷിന്റെ നില വഷളായി. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ശ്രീകാളഹസ്തി ആശുപത്രിയിൽ എത്തിച്ചു. വെങ്കിടേഷിന്റെ നില ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സക്കായി തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top