കാറോടിച്ച് റെയിൽവേ പ്ലാറ്റ്ഫോമിൽ കയറ്റി പട്ടാളക്കാരൻ; അടിച്ച് പൂസായി പരാക്രമം; കേസെടുത്ത് പോലീസ്

മദ്യലഹരിയിൽ സ്വബോധം നഷ്ടപ്പെട്ട് അതിക്രമം കാട്ടുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ അതിനെയൊക്കെ വെല്ലുന്നതരത്തിലുള്ള പ്രകടനമാണ് ഉത്തർപ്രദേശിലെ മീററ്റിൽ സന്ദീപ് ധാക്കയെന്ന സൈനികൻ കാഴ്ച്ചവെച്ചിരിക്കുന്നത്. മദ്യ ലഹരിയിൽ സന്ദീപ് കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. മീററ്റിലെ കാൻ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്.

കാറിനടുത്ത് കൂടി ട്രെയിൻ കടന്ന് പോകന്നത് വിഡിയോയിൽ വ്യക്തമാണ്. റെയിൽവേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധന നടത്തി ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കും വിധം പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സന്ദീപിൻ്റെ കാറും ലൈസൻസും പൊലീസ് പിടിച്ചെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top