‘ദുബായ് ഷെയ്ക്കിന് ലൈംഗിക പങ്കാളിയെ ആവശ്യമുണ്ട്’; സ്വാമി ചൈതന്യാനന്ദയുടെ വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്

സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ തെളിവുകൾ പുറത്ത്. അന്വേഷണത്തിൻ്റെ ഭാഗമായി വാട്ട്‌സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടികളെ ചൂഷണം ചെയ്തത്തിന്റെ തെളിവുകളും ദുബായ് ഷെയ്ക്കിനെ കുറിച്ച് പരാമർശിക്കുന്ന ചാറ്റുകളും ലഭിച്ചത്.
‘ദുബായ് ഷെയ്ക്കിന് ലൈംഗിക പങ്കാളിയെ ആവശ്യമുണെന്നും, നിങ്ങളുടെ കൂട്ടത്തിൽ അതിനു പറ്റിയ പെൺകുട്ടികൾ ഉണ്ടോയെന്നാണ്’ ചോദിച്ചത്. ഇല്ല, എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലന്നും നിങ്ങളുടെ സഹപാഠിയോ ജൂനിയറോ ഉണ്ടെങ്കിൽ പറയണം എന്നാണ് അവരോടു ആവശ്യപ്പെട്ടത്. ഒരു വിദ്യാർത്ഥിനിയുമായി നടത്തിയ സ്വകാര്യ ചാറ്റിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ചാറ്റിൽ പരാമർശിച്ച ‘ദുബായ് ഷെയ്ക്ക്’ ആരാണെന്നോ, ഇയാളുമായി സ്വാമി ചൈതന്യാനന്ദയ്ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോയെന്നും നിലവിൽ വ്യക്തമല്ല. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ചാറ്റുകളിൽ പെൺകുട്ടികളെ സ്വീറ്റി ബേബി, ഡോട്ടർ ഡോൾ എന്നൊക്കെ അവർത്തിവച്ച് അഭിസംബോധന ചെയ്യുന്നുണ്ട്. പകൽ മാത്രമല്ല രാത്രി വൈകിയും ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതായും കണ്ടെത്തി.
സ്വാമി ചൈതന്യാനന്ദ സരസ്വതി, ഡൽഹിയിലെ ഒരു സ്വകാര്യ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറും സ്വയം പ്രഖ്യാപിത ആത്മീയ നേതാവുമാണ്. ഇയാൾക്കെതിരെ സ്ഥാപനത്തിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു, അശ്ലീല സന്ദേശങ്ങൾ അയച്ചു, സാമ്പത്തിക തട്ടിപ്പ് നടത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നിലവിലുള്ളത് .
ആഗ്രയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടു മാസത്തോളം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വൃന്ദാവൻ, മഥുര, ആഗ്ര എന്നിവിടങ്ങളിലാണ് ഒളിവിൽ താമസിച്ചത്. ഇതിനായി ചെറിയ ഹോട്ടലുകളാണ് തിരഞ്ഞെടുത്തത്. പേര് മാറ്റിയാണ് ഇവിടെയെല്ലാം താമസിച്ചത്. കൂടുതലും യാത്രയ്ക്ക് ഉപയോഗിച്ചത് ടാക്സികലാണെന്നാണ് പൊലീസ് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		