ദുൽഖർ കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും? കൊച്ചിയിൽ പറന്നിറങ്ങി; മാധ്യമങ്ങളോട് പ്രതികരണമില്ല

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധനക്കിടെ ദുൽഖർ സൽമാൻ ചെന്നൈയിലെ വീട്ടിൽ നിന്നും കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നിൽ ഹാജരായേക്കുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഉച്ചക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിക്കാൻ തയ്യാറായില്ല. സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോവുകയായിരുന്നു. രേഖകൾ ഹാജരാകുന്നതിന് കസ്റ്റംസ് ഓഫീസിൽ എത്താൻ സാധ്യതയുണ്ടെന്നും സൂചന.
ഭൂട്ടാന്‍ കാര്‍ കടത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇഡിയുടെ വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 17 ഇടങ്ങളിലാണ് ഒരേ സമയം പരിശോധനകള്‍ നടക്കുന്നത്. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത്ത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുകയാണ്. കാര്‍ ഇടപാടിന്റെ ഭാഗമായി ഫെമ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം ദുൽഖർ സൽമാനിൽ നിന്നും പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയിരുന്നു. വാഹനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ അപേക്ഷ തള്ളുകയാണെങ്കിൽ കാരണം വ്യക്തമാക്കി ഉത്തരവിറക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെയാണ് ഇഡി റെയ്ഡ് ഇന്ന് രാവിലെ നടക്കുന്നത്. 170 ഭൂട്ടാൻ വാഹനങ്ങളുടെ ഉടമകൾ കേരളത്തിലാണെന്ന് കസ്റ്റംസ് പ്രിവന്റീവ് സംഘം നടത്തിയ രഹസ്യ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here