കസ്റ്റംസിന് തിരിച്ചടി; ദുൽഖറിന്റെ വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി ദുൽഖർ സൽമാനിൽ നിന്നും പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇതിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.
വാഹനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ അപേക്ഷ തള്ളുകയാണെങ്കിൽ കാരണം വ്യക്തമാക്കി ഉത്തരവിറക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കസ്റ്റംസിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. വാഹനത്തിനു തുല്യമായ തുക ബാങ്ക് ഗ്യാരണ്ടിയായി നൽകാമെന്ന് ദുൽഖർ നേരത്തെ കോടതി അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
അതേസമയം ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കേരളത്തിൽ 110 ആഡംബര വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തിയതായി കസ്റ്റംസ് കഴിഞ്ഞദിവസം അറിയിച്ചു. കൂടുതൽ വാഹനങ്ങളും കോഴിക്കോട് മലപ്പുറം ജില്ലകളിലാണ്. 39 വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. 170 ഭൂട്ടാൻ വാഹനങ്ങളുടെ ഉടമകൾ കേരളത്തിലാണെന്ന് കസ്റ്റംസ് പ്രിവന്റീവ് സംഘം നടത്തിയ രഹസ്യ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here