ദുല്‍ഖര്‍ പറന്നെത്തിയത് ഇഡി വിളിപ്പിച്ചിട്ട്; നേരിട്ട് വിവരങ്ങള്‍ തേടാന്‍ കേന്ദ്ര ഏജന്‍സി

കൊച്ചിയിലെ വീട്ടില്‍ പരിശോധ നടക്കുമ്പോൾ ദുല്‍ഖര്‍ സല്‍മാന്‍ ചെന്നൈയില്‍ നിന്ന് എത്തിയത് ഇഡി വിളിപ്പിച്ചതിനെ തുടര്‍ന്ന്. നേരിട്ട് വിവരങ്ങള്‍ തേടേണ്ടതുണ്ട് എന്ന് കേന്ദ്ര ഏജന്‍സി അറിയിച്ചു. തുടര്‍ന്നാണ് താരം പറന്നെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ദുല്‍ഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

ദുല്‍ഖര്‍ എത്തിയപ്പോഴും വീടുകളില്‍ അടക്കം ഇഡി പരിശോധന തുടരുകയായിരുന്നു. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ വ്യക്തത തേടാനാണ് ഇഡി നീക്കം. ഇതിനായി താരത്തെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഭൂട്ടാന്‍ കാര്‍ കടത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഇഡി പരിശോധന.

കേരളത്തിൽ 17 ഇടങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത്ത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുന്നുണ്ട്. ഫെമ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ഇഡിയുടെ പരിശോധനകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top