മോദിയും – പുട്ടിനും കാർ യാത്രക്കിടെ സംസാരിച്ച രഹസ്യം പുറത്ത്!!! ചർച്ച ലോക പോലീസിനെ ഒതുക്കാനോ

ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റും പുതിന്റെ ഔറസ് ലിമോസിൻ കാറിലാണ് ഉഭയകക്ഷി ചര്‍ച്ചാവേദിയിലേക്ക് എത്തിയത്. അപ്പോൾ മുതൽ എന്താണ് ഇരുവരും കാറിൽ വച്ച് സംസാരിച്ചത് എന്നതിനെ പറ്റി ചർച്ചകൾ രാജ്യാന്തര തലത്തിൽ ഉയർന്നിരുന്നു. ഏകദേശം 45 മിനുട്ടാണ് ഇരുവരും കാറിൽ ചിലവിട്ടത്. എന്നാൽ ഇപ്പോൾ എന്താണ് തങ്ങൾ ചർച്ച ചെയ്തത കാര്യമെന്ന് തുറന്ന് പറഞ്ഞിരുക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിൻ.
Also Read : ഇന്ത്യയെന്നാ സുമ്മാവാ!! ലോക പോലീസിനെതിരെ ത്രികക്ഷി സഖ്യമൊരുക്കി പോരാട്ടം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അലാസ്‌ക ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് മോദിയോട് സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് പുട്ടിൻ ‘അലാസ്‌കയിലെ ചര്‍ച്ചകളെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു’ എന്ന് മറുപടി നൽകിയത്. പുട്ടിനുമായി കാറിൽവെച്ചുനടന്ന സംഭാഷണം ഉൾക്കാഴ്ചപകരുന്നതായിരുന്നെന്ന് മോദി പിന്നീട് പ്രതികരിച്ചിരുന്നു. പുട്ടിനൊനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി എക്സ് പോസ്റ്റില്‍ ഇക്കാര്യം കുറിച്ചത്.
യുക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായാണ് ഡൊണാള്‍ഡ് ട്രംപും വ്‌ലാഡിമിര്‍ പുട്ടിനും ഓഗസ്റ്റ് പകുതിയോടെ അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയത്. അലാസ്‌കയിലെ യുഎസ്-റഷ്യ ഉച്ചകോടി പോസിറ്റീവ് ആണെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും റഷ്യയുടെ ഉന്നത സാമ്പത്തിക പ്രതിനിധി കിറില്‍ ദിമിത്രീവും വ്യക്തമാക്കിയിരുന്നു. യുക്രെയ്ന്‍ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള വഴികള്‍ കണ്ടെത്തണമെന്നും മോദി പുട്ടിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here