വിശ്വാസം കാരണം ആശുപത്രിയിൽ പോയില്ല; പ്രസവത്തിനിടെ പാസ്റ്ററുടെ കുഞ്ഞു മരിച്ചു
September 8, 2025 4:02 PM

ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു. പാസ്റ്ററായ ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗക്കാരിണിവർ.
Also Read : ജെൻ-സിക്ക് സമരം ചെയ്യാനുമറിയാം; സോഷ്യൽ മീഡിയ തന്നെ വിഷയം
തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല. പിന്നെ പോലീസും നാട്ടുകാരും ചേർന്ന് നിർബന്ധിച്ചാണ് ബിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here