ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ രക്തസാക്ഷി; പ്രഖ്യാപനം നടത്തി ഡിവൈഎഫ്ഐ

ബോംബ് നിർമ്മിക്കുന്നതിനിടെ കൊല്ലപ്പെട്ട ഷെറിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. കണ്ണൂർ ജില്ലയിലെ പാനൂരിൽ ആണ് സംഭവം. കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിന് രക്തസാക്ഷി പദവി നൽകിയത്.

2024ലെ പാർലമെന്റ് ഇലക്ഷൻ സമയത്ത് വീടിൻ്റെ ടെറസിന് മുകളിൽ ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഷെറിൻ കൊല്ലപ്പെടുകയും ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷെറിൻ ഉൾപ്പെടെ 15 ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.

Also Read : പിടിഐയുടെ ഓഫീസിൽ ബോംബ് ഭീഷണി; കടുത്ത ജാഗ്രതാ നിർദ്ദേശം

സംഭവം നടന്നയുടൻ സിപിഎം വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ബോംബ് നിർമ്മാണത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഷെറിൻ്റെ വീട്ടിലേക്ക് പ്രാദേശിക സിപിഎം നേതാക്കൾ നടത്തിയ സന്ദർശനം അന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.

ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെടുന്ന പ്രവർത്തകരെ സിപിഎം രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായിട്ടല്ല. പാനൂർ ചെറ്റക്കണ്ടിയിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നീ പ്രവർത്തകർക്ക് വേണ്ടി കഴിഞ്ഞ വർഷം സി.പി.എം. രക്തസാക്ഷി സ്മാരകം പണിതതും വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top