SV Motors SV Motors

മന്ത്രി കെ രാധാകൃഷണൻ നേരിട്ട ജാതിവിവേചനം തെമ്മാടിത്തവും കേരളത്തിന് അപമാനകരവും; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ ജാതിവിവേചനത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. മന്ത്രി നേരിട്ട വിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇളക്കിമറിച്ച കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇന്നും നീചമായ ജാതി ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ചില വ്യക്തികളുണ്ട് എന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പോലും വെല്ലുവിളിക്കുന്നതാണ് എന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

ജാതി ചിന്തകളുടെ ഭ്രാന്താലയമായിരുന്ന കേരളത്തിൽ സാമൂഹ്യ-നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ സാംസ്കാരിക മുന്നേറ്റങ്ങളാണ് ഇന്നത്തെ പുരോഗമന സമൂഹത്തെ കെട്ടിപ്പടുത്തത്. ആ സമൂഹത്തെ നാണം കെടുത്തുന്ന ഇത്തരത്തിലുള്ള വ്യക്തികളെയും ചിന്തകളെയും ഒറ്റപ്പെടുത്തേണ്ടത് കേരളീയ സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് അനിവാര്യമാണ് എന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

മന്ത്രി കെ. രാധാകൃഷ്ണനെതിരെ ഉണ്ടായ ജാതി വിവേചനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ജാതീയത പോലുള്ള എല്ലാതരം അനീതികൾക്കെതിരെയും ഉള്ള തുടർപോരാട്ടങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

തനിക്ക് നേരിട്ട ജാതി വിവേചനം കോട്ടയത്ത് നടന്ന വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. മാധ്യമ സിൻഡിക്കേറ്റാണ് മന്ത്രി നേരിട്ട ജാതിവിവേചനത്തെപ്പറ്റിയുള്ള വാർത്ത ആദ്യം പുറത്ത് വിട്ടത്. മന്ത്രിക്ക് ജാതിവിവേചനം നേരിടേണ്ടി വന്ന സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top