പൊതിച്ചോറിൽ പ്രതികാരം പൊതിഞ്ഞെടുത്ത് DYFI; ‘ഹൃദയപൂർവം’ രാജി വാർത്ത

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പരിപാടിയുടെ മറവിൽ അനാശാസ്യ പ്രവത്തനം നടക്കുന്നുവെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ നേരത്തെയുള്ള പരമാർശം ഓർത്തു വച്ച് പ്രതികാരം ചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ. മാങ്കൂട്ടത്തിന്റെ രാജി വാർത്ത അച്ചടിച്ച് വന്ന പത്ര താളുകളിൽ പൊതിച്ചോറ് പൊതിഞ്ഞാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മധുര പ്രതികാരം ചെയ്തത്. ‘അനാശാസ്യത്തിന് നിന്നെ പുറത്താക്കിയ
അച്ചടിയുള്ള പത്രതാളില്‍, പൊതിഞ്ഞെടുക്കുകയാണ്….! കാലത്തിനെന്തൊരു നീതിയാണ്, എന്ത് ഭംഗിയാണ് എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ പൊതിച്ചോറിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത്.
Also Read : ധൈര്യമായി തുറന്നു പറയൂ ഒപ്പമുണ്ട്; മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി സരിത
ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പരിപാടിയുടെ മറവിൽ നടക്കുന്നത് അനാശാസ്യ- നിയമ വിരുദ്ധ പ്രവർത്തനമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആയിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പൊതു പരിപാടിക്കിടെ ആരോപണം ഉയർത്തിയിരുന്നു ഇതിന്റെ മറവിൽ നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ നടത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു. പരസ്യ സംവാദത്തിന് ഡിവൈഎഫ്ഐയെ രാഹുൽ വെല്ലുവിളിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here