സ്റ്റാറ്റസുകളിൽ നിറഞ്ഞ് നാനോ ബനാന; നമുക്കും നിർമ്മിക്കാം പ്രതിമ ചിത്രങ്ങൾ

മേശയുടെ മുകളിൽ ഇരിക്കുന്ന ചെറിയ പ്രതിമകൾ. ഇപ്പോൾ അതാണല്ലോ ട്രെൻഡ്. വലിയ സാങ്കേതിക ജ്ഞാനം ഒന്നും വേണ്ട അത് നിർമ്മിക്കാൻ. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്മൾ കൊടുക്കുന്ന ചിത്രത്തെ ചെറിയ പ്രതിമയുടെ രൂപത്തിലാക്കി കിട്ടുന്ന സംവിധാനമാണത്. ഗൂഗിളിന്‍റെ എ ഐ അസിസ്റ്റന്‍റായ ജെമിനിയുടെ സഹായത്തോടെ 3D രൂപങ്ങൾ നിർമ്മിക്കാൻ കഴിയുന്ന സംവിധാനത്തിന് ഗൂഗിൾ നൽകിയ പേര് നാനോ ബനാന എന്നാണ്. ആഗോളതലത്തിൽ വലിയ ട്രെൻന്റായി മാറിയിരിക്കുകയാണ് നാനോ ബനാന.

Also Read : എഐ ചതിച്ചു, ജോലി അപേക്ഷയിൽ മുഴുവൻ അബദ്ധം; തൊഴിലില്ലായ്മ കൂടുന്നതിൽ അതിശയമില്ലെന്ന് കമ്പനി സിഇഒ
ഫോട്ടോയിൽ എന്താണോ ഉള്ളത് അത് അതേപോലെ തന്നെ 3D ആയി ലഭിക്കും. സൗജന്യമായി തന്നെ ഈ സേവനം ലഭ്യമാകും. അതിനുവേണ്ടി ആദ്യഘട്ടമായി ഗൂഗിൾ ജെമിനി വെബ്‌സൈറ്റിലോ ആപ്പിലോ കയറുക. തുടർന്ന് നമുക്ക് 3D രൂപമായി കിട്ടേണ്ട പ്രതിമയുടെ ചിത്രം അപ്‌ലോഡ് ചെയ്യുക. നമ്മൾ നൽകുന്ന ഫോട്ടോ ഏത് പശ്ചാത്തലത്തിൽ വേണമെന്നുള്ള നിർദ്ദേശങ്ങൾ ടൈപ്പ് ചെയ്ത് കൊടുക്കുക എന്നതാണ് അടുത്ത ഘട്ടം. പിന്നാലെ നമ്മൾ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള 3D ചിത്രം സ്ക്രീനിൽ തെളിയും. പിന്നാലെ ജനറേറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിന് ശേഷം എഐ 3D രൂപം സൃഷ്ടിക്കുന്നതുവരെ കാത്തിരിക്കുക. കിട്ടുന്ന ചിത്രത്തിന് മാറ്റങ്ങൾ എന്തെങ്കിലും വരുത്തണമെങ്കിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയുമാകാം. നമ്മുടെ മാത്രം ഒരു ഫോട്ടോയോ കുടുംബ ഫോട്ടോയോ അല്ലെങ്കിൽ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടിയുടെ ചിത്രമോ പോലും നാനോ ബനാനയിലൂടെ നമുക്ക് 3D ചിത്രമാക്കി മാറ്റം


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here