ഇഡിയുടെ വമ്പൻ സ്ട്രൈക്ക്! 150 കോടിയുടെ ലണ്ടൻ സ്വത്ത് കണ്ടുകെട്ടി; ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നിലും ഇന്ത്യൻ കരുത്ത്

ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വമ്പൻ നടപടിയുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ലണ്ടനിലെ പ്രശസ്തമായ ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള 150 കോടി രൂപ വിലമതിക്കുന്ന ആഡംബര സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ ‘എസ് കുമാർസ് നേഷൻവൈഡ് ലിമിറ്റഡും’ (S Kumars Nationwide Ltd) അതിന്റെ മുൻ ചെയർമാൻ നിതിൻ കസ്‌ലിവാൾ ഉൾപ്പെട്ട കേസിലാണ് ഈ നടപടി.

വിവിധ ബാങ്കുകളുടെ കൂട്ടായ്മയിൽ നിന്ന് എസ് കുമാർസ് കമ്പനി വലിയ തുക വായ്പ എടുത്തിരുന്നു. ഈ തുക ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പകരം വിദേശത്തേക്ക് കടത്തി എന്നാണ് കണ്ടെത്തൽ. വിദേശ നിക്ഷേപം എന്ന വ്യാജേനയാണ് പണം ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോയത്. വിദേശരാജ്യങ്ങളിൽ ട്രസ്റ്റുകളും ഷെൽ കമ്പനികളും ഉണ്ടാക്കി ഈ പണം ഉപയോഗിച്ച് വിലപിടിപ്പുള്ള സ്വത്തുക്കൾ വാങ്ങി.

സ്വിറ്റ്സർലൻഡ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിതിൻ കസ്‌ലിവാൾ രഹസ്യമായി കമ്പനികൾ സ്ഥാപിച്ചിരുന്നതായി ഇഡി കണ്ടെത്തി. ‘കാതറിൻ ട്രസ്റ്റ്’ എന്ന പേരിൽ ഇദ്ദേഹം ഉണ്ടാക്കിയ ട്രസ്റ്റാണ് ലണ്ടനിലെ ഈ വമ്പൻ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈവശം വെച്ചിരുന്നത്.

ഇന്ത്യയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) അനുസരിച്ചാണ് ഇപ്പോൾ ഈ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നത്. വിദേശത്തുള്ള സ്വത്ത് ആയതിനാൽ, അത് ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനായി ലണ്ടനിലെ അന്വേഷണ ഏജൻസികളുമായി ഇഡി ബന്ധപ്പെടും. കഴിഞ്ഞ ഡിസംബർ 23ന് നിതിൻ കസ്‌ലിവാളുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ അന്താരാഷ്ട്ര സ്വത്ത് സമ്പാദനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top