പിണറായിയുടെ മകന് ഇഡി നോട്ടീസ്; തുടർനടപടികളില്ലാത്തത് ദുരൂഹം

കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ഇഡി നടപടി.
സമൻസനുസരിച്ച് 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് വിവേക് കിരണിന് നിർദ്ദേശം നൽകിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 50-ാം വകുപ്പിലെ 2, 3 ഉപവകുപ്പുകൾ പ്രകാരമായിരുന്നു സമൻസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൻ്റെ മേൽവിലാസത്തിലായിരുന്നു നോട്ടീസ്.

എന്നാൽ, ദുബായിൽ ജോലി ചെയ്യുന്ന വിവേക് കിരൺ അന്നേ ദിവസം ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ ഹാജരാകുമ്പോൾ സമർപ്പിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
Also Read : യോഗിയുടെ കത്തിൽ BJP വെട്ടില്‍; പണി CPMനും കൂടിയോ?
സമൻസിനോട് പ്രതികരിക്കാതിരുന്നിട്ടും വിവേക് കിരണിനെതിരെ ഇഡി പിന്നീട് തുടർനടപടികൾ സ്വീകരിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിൻ്റെ വിവരങ്ങൾ തേടി യുഎഇ അധികൃതരെ ഇഡി സമീപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്, എന്നാൽ പിന്നീട് ഈ വിഷയത്തിൽ എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Also Read : ‘കേരളം ഞെട്ടുന്ന വാർത്ത വരാനുണ്ട്; ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്’ CPMനെയും BJPയെയും വിരട്ടി വിഡി സതീശൻ
വിവേക് കിരൺ ഹാജരാകേണ്ടിയിരുന്ന അതേ ദിവസം രാത്രിയിൽ തന്നെയാണ് ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മകൻ്റെ കാര്യത്തിൽ അന്വേഷണം നിലച്ച മട്ടാണുള്ളതെന്നാണ് ആരോപണം.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം എന്നിവരെ പോലും അറസ്റ്റ് ചെയ്യാൻ മടിക്കാത്ത കേന്ദ്ര അന്വേഷണ ഏജൻസി എന്തുകൊണ്ടാണ് പിണറായി വിജയന്റെ മകന്റെ പേരുള്ള കേസിൽ അലംഭാവം കാട്ടുന്നത് എന്ന ആരോപണങ്ങളും ശക്തമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here