പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി; പുലര്‍ച്ചെ മുതല്‍ പരിശോധന; സഹായിയുടെ വീട്ടിലും റെയ്ഡ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇഡി സംഘം എത്തിയത്. ഇപ്പോഴും പരിശോധന തുടരുകയാണ്. വായ്പാ തട്ടിപ്പിലാണ് പരിശോധനകൾ നടക്കുന്നത്. അന്‍വറിന്റെ സഹായികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഈ വായ്പ തട്ടിപ്പിന്റെ പേരില്‍
വിജിലന്‍സും അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സ് കേസ്. തിരിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തിരുന്നു.

അന്‍വറിന് വിദേശത്തുനിന്നെത്തിയ സാമ്പത്തിക സഹായങ്ങളെ കുറിച്ചും ഇഡി പരിശോധിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top