നടന്‍ ജയസൂര്യയെ വിടാതെ ഇഡി; സേവ് ബോക്‌സ് തട്ടിപ്പില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ്

സേവ് ബോക്‌സ് ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്ക് ഇഡി സമന്‍സ്. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി ഏഴിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി പത്ത് മണിക്കൂറിലേറെ നടനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിലെ മൊഴികല്‍ പരിശോധിച്ച ശേഷമാകും അടുത്തഘട്ടത്തിലെ ചോദ്യം ചെയ്യല്‍.
ജയസൂര്യയുടെ ഭാര്യ സരിതയേയും ഇഡി ചോദ്യം ചെയ്തിരുന്നു. തൃശൂര്‍ സ്വദേശി സ്വാദിക് റഹിം ആരംഭിച്ച സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ലേലത്തിനായി സേവ് ബോക്സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഇങ്ങനെ കോയിനുകള്‍ വാങ്ങിയവര്‍ക്കാണ് പണം പോയത്. കൂടാതെ സേവ് ബോക്‌സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തും സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി. 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഇഡി അന്വേഷണവും നടക്കുന്നത്
തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് ജയസൂര്യയ്ക്കടക്കം നല്‍കിയതെന്നാണ് ഇഡിയുടെ നിഗമനം. സ്വാദിക്കുമായി നടത്തിയ സാമ്പത്തികയിടപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇഡി നടനെ ചോദ്യം ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here