വിദ്യാർത്ഥികൾക്ക് ഹാപ്പി ന്യൂസ്; കലോത്സവത്തിൽ ‘A’ ഗ്രേഡ് നേടുന്നവർക്ക് ക്യാഷ് പ്രൈസ്

സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടുന്നവർക്ക് ക്യാഷ് പ്രൈസ് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി. 1000 രൂപ വീതമാണ് നൽകുക. കലോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും വി ശിവൻകുട്ടി അറിയിച്ചു. ജനപങ്കാളിത്തത്തോടെ പരാതിരഹിതമായി സംഘടിപ്പിക്കുകയാണ് ലക്ഷ്യം. താമസം, ഭക്ഷണം തുടങ്ങിയെല്ലാം സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read : സ്കൂൾ സമയമാറ്റം; നിർദേശങ്ങളുമായി സമസ്‌ത; തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ശിവൻകുട്ടി
കലോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. കൂടാതെ ഇത്തവണ സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തും. അതിനായി പരിഷ്‌കരിച്ച മാനുവല്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here