ട്രംപിനെ അഭിനന്ദിച്ച് മോദി; ‘ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ പ്രധാനം’

വർഷങ്ങളായി ചോരയൊഴുകുന്ന ഗാസയിലെ യുദ്ധഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നു. വെടിനിർത്തൽ ഉൾപ്പെടെയുള്ള നിർണായക സമാധാന ഉടമ്പടിക്ക് ഹമാസ് അംഗീകാരം നൽകിയതിന് പിന്നാലെ, ട്രംപിൻ്റെ ‘അതിവേഗ നയതന്ത്രത്തെ’ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാഷ്ട്രീയത്തിൽ ഇന്ത്യയുടെ നിലപാടും അമേരിക്കയുമായുള്ള ബന്ധവും ശക്തിപ്പെടുത്തുന്ന പ്രതികരണമാണിത്.

“ഇതൊരു നിർണായകമായ മുന്നോട്ട് പോക്കാണ്. ഗാസ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള ശ്രമങ്ങളെ ഇന്ത്യ ഇനിയും ശക്തമായി പിന്തുണയ്ക്കുക തന്നെ ചെയ്യും,” പ്രധാനമന്ത്രി ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇത്രയധികം പ്രാധാന്യത്തോടെ ഒരു വിദേശ നേതാവിന്റെ പശ്ചിമേഷ്യൻ നീക്കങ്ങളെ പിന്തുണയ്ക്കുന്നത് അപൂർവമാണ്. ഇത് ആഗോള നയതന്ത്രത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിനെയാണ് സൂചിപ്പിക്കുന്നത്. ലോകസമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട്, എല്ലാ സമാധാന ശ്രമങ്ങൾക്കും രാജ്യത്തിൻ്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മോദി ഉറപ്പുനൽകി.

Also Read : ഇസ്രായേലിന് ട്രംപിന്റെ അന്ത്യശാസനം; വിട്ടുവീഴ്ച്ചക്ക് തയ്യാറായി ഹമാസ്

അമേരിക്കൻ ഭരണകൂടത്തിൻ്റെ നേരിട്ടുള്ള ഇടപെടൽ വഴിയാണ് ഹമാസ് ഈ സുപ്രധാന കരാർ അംഗീകരിക്കാൻ തയ്യാറായത്. ധാരണയുടെ പൂർണ്ണ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും, ഇത് ദീർഘകാലമായുള്ള സംഘർഷത്തിന് താത്കാലിക ആശ്വാസമെങ്കിലും നൽകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്:

മേഖലയിൽ സമ്പൂർണ്ണമായ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരും. ഇരുപക്ഷവും തടവിലാക്കിയിരിക്കുന്ന ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കുന്നതിനുള്ള വ്യവസ്ഥകൾ അംഗീകരിച്ചിട്ടുണ്ട്. ഗാസയിലേക്ക് ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുറക്കും. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായി ഈ ഉടമ്പടിയെ നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top