ഒടിഞ്ഞുവീഴുന്ന മരത്തിനടിയിൽ നിന്ന് അനുജനെ രക്ഷിക്കാൻ ഓടിയെത്തി… എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് വീണതിന് അടിയിൽപെട്ട് ബാലിക മരിച്ചു. ഒടിയുന്ന മരത്തിൻ്റെ അടിയിൽ നിൽക്കുകയായിരുന്ന സ്വന്തം അനുജനെ രക്ഷിക്കാനായിരുന്നു ശ്രമം. അനുജൻ തലനാരിഴക്ക് രക്ഷപെട്ടു, പക്ഷെ എട്ടുവയസുകാരി റുക്‌സാനയുടെ ജീവൻ പൊലിഞ്ഞു.

നാവായിക്കുളം കുടവൂര്‍ ലക്ഷംവീട് കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകളാണ് റുക്‌സാന. പേരൂര്‍ എംഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് അപകടം ഉണ്ടായത്.

വീടിനു പിന്നിൽ മരം വീഴുന്ന ശബ്ദം കേട്ടാണ് കുട്ടി ഓടിയെത്തിയത്. അവിടെ കളിച്ചു കൊണ്ടുനിന്ന ഒന്നര വയസുകാരൻ അനുജൻ്റെ മേലേക്ക് വീഴുമെന്ന് കരുതിയാണ് രക്ഷിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റുക്‌സാനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top