ചതുപ്പിൽ നിന്നും ലഭിച്ച അസ്ഥികൾ വിജിലിൻ്റെത് തന്നെ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

എലത്തൂരിൽ നിന്ന് നാല് വർഷം മുൻപ് കാണാതായ വിജില്‍ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ വിജിലിൻ്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്. 2019 മാർച്ചിലാണ് എലത്തൂർ സ്വദേശിയായ വിജിലിനെ കാണാതായത്. ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച യുവാവിന്റെ മൃതദേഹം സുഹൃത്തുക്കൾ ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.
Also Read : അസ്ഥി ഭാഗങ്ങൾ കിട്ടിയത് 6 വർഷങ്ങൾക്ക് ശേഷം; വിജിലിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയത് ബാല്യകാല സുഹൃത്തുക്കൾ
വിജിൽ അവസാനമായി ഉണ്ടായിരുന്നത് സുഹൃത്തുക്കൾക്കൊപ്പമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പിൽ താഴ്ത്തിയതായി സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നൽകിയത്. ചതുപ്പിൽ ദിവസങ്ങളോളം നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങളാണ് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here