ആർഎസ്പി (ബി)യുടെ അംഗീകാരം റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; രാജ്യത്താകെ 334 പാർട്ടികൾക്കും ഇനി

2019 മുതൽ ആറ് വർഷത്തിനിടെ ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്ത് കളഞ്ഞത്. രാജ്യത്താകെ 334 പാർട്ടികളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ പാർട്ടികൾ ഇതിൽ ഉൾപ്പെടുന്നതായി കമ്മീഷൻ അറിയിച്ചു.
കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും റദ്ദാക്കിയതായി അറിയിപ്പുണ്ട്. ആർഎസ്പി (ബി), എൻഡിപി സെക്കുലർ എന്നിവയുടെ പേരുകളാണ് പുറത്തു വന്നിട്ടുള്ള്. മറ്റുള്ളവയുടെ വിവരത്തിൽ വ്യക്തത വന്നിട്ടില്ല. ബിജെപി, കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ഇനി അംഗീകാരമുള്ള ദേശീയ പാർട്ടികൾ. 67 സംസ്ഥാന പാർട്ടികൾക്കും അംഗീകാരം ഉണ്ടാകും.
ഷിബു ബേബി ജോണ്‍ നേതൃത്വം നല്‍കിയിരുന്ന ആര്‍എസ്പി (ബി) യുഡിഎഫിൽ ആയിരുന്നു. എൻകെ പ്രേമചന്ദ്രൻ ഉൾപ്പെട്ട ആർഎസ്പി എൽഡിഎഫിലും. കൊല്ലം സീറ്റ് നിഷേധിക്കപ്പെട്ടതോടെ പ്രേമചന്ദ്രനും കൂട്ടരും 2014ൽ യുഡിഎഫിലെത്തി ഇരു പാർട്ടികളും ലയിച്ചു. ഇതോടെ ആര്‍എസ്പി (ബി) എന്നത് കടലാസില്‍ മാത്രമുള്ള പാര്‍ട്ടിയായി മാറി. ഇതാണ് അംഗീകാരം നഷ്ടപ്പെടാൻ കാരണമായതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here