എസ്ഐആറിന് എതിരെ കേരളം സുപ്രീം കോടതയില്‍; അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യം

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയില്‍. എസ്‌ഐആര്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സര്‍ക്കാരിനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടികാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതുവരെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണം. തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഡിസംബര്‍ 21 ന് ശേഷം എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് കേരളത്തിന്റെ ആവശ്യം.
എസ്‌ഐആറും തിരഞ്ഞെടുപ്പും ഒരേ സമയം നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനായി 176000 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 68000 പോലീസുകാരേയും ഇതുകൂടാതെ എസ്‌ഐആര്‍ കൂടി നടപ്പാക്കണം എങ്കില്‍ 25668 ജീവനക്കാരെ കൂടി അധികമായി വിന്യാസിക്കേണ്ടി വരും. ഇത് ഭരണസ്തംഭനം ഉണ്ടാകുന്ന സ്ഥിതയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. തിരക്കിട്ടുള്ള എസ്‌ഐആര്‍ നടപ്പാക്കല്‍ പിഴവുകള്‍ക്കും പരാതികള്‍ക്കും സാധ്യ കൂട്ടുമെന്നും ഹര്‍ജില്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here